ഇനാറ്റ് ഡിസംബര്‍ അഞ്ചിന്: സെപ്റ്റംബര്‍ 12വരെ അപേക്ഷിക്കാം
ആസ്ട്രോണമി, ആസ്ട്രോഫിസിക്സ്, ഫിസിക്സ് മേഖലകളില്‍ ഗവേഷണം നടത്താന്‍ സയന്‍സ്,എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് പൂണെയിലെ ഇന്റര്‍ യുനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സില്‍ അവസരം.ഐ.യു.സി.എ.എ നാഷണല്‍ അഡ്മിഷന് ടെസ്റ്റ് (ഇനാറ്റ്) വഴിയാണ് പ്രവേശനം.
യോഗ്യത
2020 ജൂലായ്ക്കകം 55ശതമാനം മാര്‍ക്കോടെ ഫിസിക്സ്,ഇലക്ട്രോണിക്സ്,ആസ്ട്രോണമി,അപ്ലൈഡ് മാത്തമാറ്റിക്സ് എന്നിവയിലൊന്നില്‍ എം.എസ്സി, ഇന്റഗ്രേറ്റഡ് എം.എസ്സി, അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ഇ, ബി.ടെക്, എം.ഇ, എം.ടെക് ബിരുദം. ഫൈനല്‍ ബി.എസ്സി,ആദ്യവര്‍ഷ എം.എസ്സി,മൂന്നാം/നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി, രണ്ടാം/മൂന്നാം വര്‍ഷ ബി.ഇ/ബി.ടെക് പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രവേശനപരീക്ഷ: രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, ഇലക്ട്രോണിക് എന്‍ജിനിയറിങ് എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍. യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 55ശതമാനം മാര്‍ക്കുള്ളവര്‍ക്ക് ഇനാറ്റിന് നേരിട്ട് ഹാജരാകാം.
അക്കാദമിക് മികവ് വിലയിരുത്താന്‍ കഴിവുള്ള രണ്ടു റഫറികളെ അപേക്ഷാര്‍ഥി നിര്‍ദേശിക്കേണ്ടതുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://inat.iucaa.in സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."