ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ച് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ 'കൂട്ട് ' പദ്ധതി
കൊപ്പം: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ഭിന്നശേഷി സൗഹൃദ പദ്ധതി 'കൂട്ട്'ന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 30 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയില്‍ ഇലക്ട്രോണിക്ക് വീല്‍ ചെയര്‍, ബ്രയിലി ലാപ്‌ടോപ്പ്, ബ്രയിലി ടാബ്, ബ്രയിലി മൊബൈല്‍, കൃതൃമ കാലുകള്‍, സി.പി വീല്‍ചെയര്‍, സ്റ്റാന്‍ഡിങ് ഫ്രയിം, ഹിയറിങ്ങ് എയ്ഡ്, പെഡല്‍ എക്‌സൈസര്‍, കമ്മോഡ് ചെയര്‍, വാക്കര്‍, എല്‍ബോ ക്രച്ചസ്, എം.ആര്‍ കിറ്റ് തുടങ്ങിയവയാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപുകളില്‍ വെച്ച് ഉപകരണ നിര്‍ണയം നടത്തിയ 200 പേര്‍ക്ക് 256 വിവിധ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 2017-18 വര്‍ഷത്തില്‍ 40 ലക്ഷം രൂപ ചെലവഴിച്ച് കൂട്ട് പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കിയിരുന്നു. തിരുവേഗപ്പുറ ചോലക്കല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ശാരദ അധ്യക്ഷയായി. വിവിധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ സുന്ദരന്‍ നിര്‍വഹിച്ചു.
ലോക ഡോര്‍ഫിങ്ങ് ഒളിംപിക്‌സ് ചാമ്പ്യന്‍ ആകാശ് എസ് മാധവന്‍ മുഖ്യാതിഥി ആയിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.എ അസീസ് സ്വാഗതം പറഞ്ഞു. സി.ഡി.പി.ഒ ടി. ലളിതാംബിക, ഷഫീന ഷുക്കൂര്‍, കെ.ജുസ്‌ന, ടി.പി കേശവന്‍, കമ്മുക്കുട്ടി എടത്തോള്‍, എം.എ സമദ്, എം.ടി മുഹമ്മദലി, സരിത മോഹന്‍, റൈഹാനത്ത്, ഷബ്‌ന ടീച്ചര്‍, സജിത വിനോദ്, പി.വാസുദേവന്‍, ഖദീജ അബ്ദുള്ള, ബി.ഡി.ഒ പി.എസ് മിനി, വി.എസ് ഊര്‍മ്മിള പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."