യമനില്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ മുന്‍ തലവനടക്കം 20 മാധ്യമ പ്രവര്‍ത്തകരെ ഹൂതികള്‍ തടവിലാക്കി
റിയാദ്: യുദ്ധം നടക്കുന്ന യമനില്‍ വിമത വിഭാഗമായ ഇറാന്‍ അനുകൂല ഹൂതികള്‍ മാധ്യമ പ്രവര്‍ത്തകരെ തടവിലാക്കിയതായി റിപ്പോര്‍ട്ട്. നിരവധി മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരടക്കം ഇരുപതോളം പേരെയാണ് ഹൂതികള്‍ തടവിലാക്കിയതെന്നു യമന്‍ അധികൃതരെയും മാധ്യമങ്ങളെയും ഉദ്ധരിച്ച് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ മുന്‍ തലവനടക്കമുള്ളവരാണ് പിടിയിലായത്. തലസ്ഥാന നഗരിയായ സന്‍ആയില്‍ ഒരു ഹോട്ടലില്‍ നടന്ന ഒരു സെമിനാറിനിടെ അതിക്രമിച്ചെത്തിയ ഹൂതികള്‍ ഇവരെ പിടികൂടി തടവിലാക്കുകയായിരുന്നു. തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചതായി യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോട്ടലില്‍ നിന്നും പിടികൂടിയ ഇവരെ അജ്ഞാത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. അബ്ദുല്‍ ബാരി താഹിറാണ് പിടികൂടപ്പെട്ടവരില്‍ പ്രധാനി. യമന്‍ ജേര്‍ണലിസം യൂണിയന്‍ മുന്‍ നേതാവായ ഇദ്ദേഹം രാജ്യത്തെ മുതിര്‍ന്ന സ്വതന്ത്ര മാധ്യമ നിരീക്ഷകനും പ്രധാനപ്പെട്ട കോളമിസ്റ്റും കൂടിയാണ്. അന്താരാഷ്ട്രപരമായ കടുത്ത നിയമലംഘനമാണ് ഹൂതികള്‍ നടത്തിയതെന്ന് പച്ചയായ സത്യമായി ലോകത്തിനു മുന്നില്‍ വ്യക്തമായതായി യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."