HOME
DETAILS

ഭീമാ-കൊറിഗാവ്: ഗോണ്‍സാല്‍വസും ഫെരേറയും വീണ്ടും അറസ്റ്റില്‍

  
backup
October 26 2018 | 14:10 PM

465654645321312321313-2

 

ന്യൂഡല്‍ഹി: ഭീമാ- കൊറിഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെ എന്നിവരെ മഹാരാഷ്ട്ര പൊലിസ് അറസ്റ്റ്‌ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് നടപടി.

കേസില്‍ നേരത്തെ അറസ്റ്റിലാവുകയും പിന്നീട് വീട്ടുതടങ്കലിലേക്കു മാറ്റപ്പെടുകയും ചെയ്ത ഗോണ്‍സാല്‍വസ്, ഫെരേറ, സുധാഭരദ്വാജ് എന്നിവരുടെ ജാമ്യാപേക്ഷ പൂനെ പ്രത്യേക കോടതിയാണ് വെള്ളിയാഴ്ച തള്ളിയത്. ഭീമാകൊറിഗാവ് സംഘര്‍ഷത്തെത്തുടര്‍ന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ നിയമപ്രകാരം ആഗസ്ത് 28ന് അറസ്റ്റ്‌ചെയ്യപ്പെട്ട വിപ്ലവ കവി വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെ സുപ്രിംകോടതി ഇടപെട്ട് കഴിഞ്ഞമാസമാണ് വീട്ടുതടങ്കലിലേക്കു മാറ്റിയത്.

വീട്ടുതടങ്കല്‍ കാലാവധി നാലാഴ്ചയായിരുന്നു. ഈ പരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ വീണ്ടും ജാമ്യത്തിനായി അപേക്ഷിച്ചത്.

അപേക്ഷ ഉച്ചയോടെ തള്ളുകയും ഇതിനു പിന്നാലെ വൈകീട്ടോടെ രണ്ടുപേരെയും പൊലിസ് അറസ്റ്റ്‌ചെയ്യുകയുമായിരുന്നു. ഫെരേറയെ മുംബൈയിലെയും ഗോണ്‍സാല്‍വസിനെ താനെയിലെയും വസതികളില്‍ നിന്നാണ് അറസ്റ്റ്‌ചെയ്തത്.

ഇരുവരെയും ശനിയാഴ്ച പൂനെ കോടതിയില്‍ ഹാജരാക്കുമെന്ന് മഹാരാഷ്ട്ര പൊലിസ് അറിയിച്ചു. ഇവരുടെ അറസ്റ്റ്‌നടപടികള്‍ ചോദ്യംചെയ്ത് പ്രമുഖ ചരിത്രകാരി റൊമീലാ ഥാപ്പറും സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. പ്രഭാത് പട്‌നായികും നല്‍കിയ ഹരജി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതിയുടെ മൂന്നഗബെഞ്ചിന്റെ പരിഗണനയിലാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago