ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും; രുപാനിയും നിതിന്‍ പട്ടേലും സാധ്യതാപട്ടികയില്‍
ന്യൂഡല്‍ഹി: ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും. ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരമാനിക്കാന്‍ പാര്‍ട്ടി യോഗം ചേരുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചിരിക്കുന്ന യോഗം പ്രധാനമന്ത്രി മോദിയുടെ വസതിയില്‍ വച്ചായിരിക്കും.
പട്ടേല്‍ സമുദായത്തിന്റെ സമരത്തിനു പിന്നാലെ ദലിത് വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളും സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സാഹചര്യത്തിലാണ് ആനന്ദിബെന്‍ രാജിവച്ചത്. നിലവില്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് നിതിന്‍ പട്ടേലിനാണ്. പട്ടേല്‍ സമുദായത്തിലെ അംഗമെന്നതും സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്നയാള്‍ എന്നതും പട്ടേലിന് അനുകൂലമാണ്. വിജയ് രുപാനിയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍. മുന്‍ എം.പിയായ രുപാനിക്ക് പാര്‍ട്ടിതലത്തിലും സര്‍ക്കാര്‍ തലത്തിലും പരിചയസമ്പത്തുണ്ട്. അമിത് ഷായുടെ വിശ്വസ്താനാണെന്നതും രുപാനിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."