റേഷനരിക്ക് വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ പാക്കേജ് 18000 മായി ഉയര്‍ത്തുന്നതോടെയുണ്ടാകുന്ന അധിക ബാധ്യത ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍. റേഷന്‍ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചാണ് ഇതിനായുള്ള അധികബാധ്യത കണ്ടെത്തുക. അരിക്ക് കിലോയ്ക്ക് രണ്ടും ഗോതമ്പിന് ഒന്നും ആട്ടയ്ക്ക് രണ്ടുരൂപയും വീതം വര്‍ധിപ്പിക്കാനാണ് നീക്കം. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
മുന്‍ഗണനേതരവിഭാഗം (വെള്ള, നീല) കാര്‍ഡുകള്‍ക്കാണ് ധാന്യവില വര്‍ധിപ്പിക്കുക. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് അരിക്ക് രണ്ടുരൂപ വീതം വര്‍ധിപ്പിക്കും. നിലവില്‍ നീലക്കാര്‍ഡിന് അരി കിലോയ്ക്ക് കൈകാര്യച്ചെലവ് ഉള്‍പ്പെടെ മൂന്നു രൂപയാണ് നിരക്ക്. ഇത് അഞ്ചു രൂപയാകും. ഏഴുരൂപയുള്ള ഗോതമ്പിന് എട്ടുരൂപയാകും. കൈകാര്യചെലവ് ഒന്‍പതു രൂപ നിലവിലുള്ള വെള്ള കാര്‍ഡുകാര്‍ക്ക് 11 രൂപയായിരിക്കും പുതിയ നിരക്ക്. 16 രൂപയ്ക്ക് നിലവില്‍ ലഭിക്കുന്ന ആട്ടയ്ക്ക് 18 രൂപയാകും.
നിലവില്‍ 16,000 രൂപയുള്ള കമ്മിഷന്‍ പാക്കേജ് 18,000 മായി ഉയര്‍ത്തുമ്പോള്‍ 80 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. അധികച്ചെലവ് ഇപ്പോഴത്തെ സ്ഥിതിയില്‍ ഏറ്റെടുക്കാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ധാന്യങ്ങളുടെ വില വര്‍ധിപ്പിച്ച് കമ്മിഷന്‍ പാക്കേജ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാലുലക്ഷത്തോളം മെട്രിക് ടണ്‍ ധാന്യങ്ങളാണ് നിലവില്‍ മുന്‍ഗണനേതര വിഭാഗത്തിനു നല്‍കി വരുന്നത്.
അരി കിലോയ്ക്ക് രണ്ടുരൂപ ഉയര്‍ത്തുന്നതോടെ അധികബാധ്യതയായ 80 കോടി രൂപ കണ്ടെത്താനാവുമെന്നാണ് ഭക്ഷ്യവകുപ്പ് കരുതുന്നത്. ഇപോസ് യന്ത്രം സ്ഥാപിച്ചപ്പോള്‍ കൈകാര്യച്ചെലവായി ഒരു രൂപ കാര്‍ഡുടമകളില്‍നിന്ന് ഈടാക്കിയിരുന്നു. 117.4 കോടി രൂപ ഇതിലൂടെ സര്‍ക്കാരിന് ലഭിച്ചിരുന്നു.
നടപ്പിലാക്കാന്‍ പോകുന്ന പുതിയ പാക്കേജ് പ്രകാരം 45 ക്വിന്റല്‍ റേഷന്‍ വില്‍ക്കുന്ന കടയുടമകള്‍ക്ക് മാസം സര്‍ക്കാരിന്റെ പ്രത്യേകസഹായം ഉള്‍പ്പെടെ 18,000 രൂപ ലഭിക്കും. 45 ക്വിന്റലിന് മുകളില്‍ ഒരോ ക്വിന്റലിനും 180 രൂപ കമ്മിഷനും അര്‍ഹതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."