HOME
DETAILS
MAL
പാലാരിവട്ടം മേല്‍പാലം അഴിമതി: പ്രതികളെ 19 വരെ റിമാന്‍ഡ് ചെയ്തു
backup
September 05 2019 | 18:09 PM
മൂവാറ്റുപുഴ: കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസിലെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് അടക്കമുള്ള നാല് പ്രതികളേയും 19 വരെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
സൂരജിനെ കൂടാതെ പാലം നിര്‍മാണ കമ്പനിയായ ആര്.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എം.ഡി ബെന്നി പോള്‍, ആര്.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.പി തങ്കച്ചന് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം, ഇവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."