അംബേദ്കര്‍ കോളനിയിലെ അയിത്തം സി.പി.എം എം.എല്‍.എയുടെ പ്രസംഗം വിവാദത്തിലേക്ക്
ഗോവിന്ദാപുരം: രാഷ്ടീയാപാര്‍ട്ടികള്‍ ഇടപെട്ടിട്ടും ജാതീയതക്ക് പരിഹാരം കാണാതെ അംബേദകര്‍ കോളനി. കൗണ്ടര്‍ വിഭാഗക്കാരും ,ചക്ലീയ വിഭാഗക്കാരുമാണ് വര്‍ഷങ്ങളായുള്ള ജാതിവിവേചനം അതിര്‍ത്തിപ്രദേശങ്ങളിലെ കോളനിയില്‍ തുടരുന്നത്. വിവേചനത്തിന് ശക്തികുറഞ്ഞെങ്കിലും വിവേചനം പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ അയിത്തവിവാദം.
രണ്ടുപേര്‍ പ്രേമിച്ച് വിവാഹിതരായതുമൂലം ഉണ്ടായ പ്രശ്‌നമാണെന്ന് സി.പി.എം ആരോപിക്കുന്നുണ്ടെങ്കിലും വെള്ളം ശേഖരിക്കുന്ന സ്ഥലത്തും ക്ഷേത്ര ദര്‍ശനത്തിന്റെ തലങ്ങളിലുമെല്ലാം അയിത്തത്തിന്റെ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ട്.
വിവാദം തുടര്‍ന്നപ്പോള്‍ പി.കെ.എസ്. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അംബേദ്കര്‍ കോളനി സന്ദര്‍ശിച്ചെങ്കിലും ജാതീയവിവേചനം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോളനിയില്‍ കുടിവെള്ള ശേഖരണം നടത്തുന്ന ജലസംഭരണി, ചായക്കടകള്‍ , ബാര്‍ബര്‍ഷാപ്പ് എന്നിവയില്‍ സംഘം അന്വേഷണം നടത്തിയതില്‍ അംബേദ്കര്‍ കോളനിയില്‍ ജാതിവിവേചനം ഉണ്ടെന്ന് വരുത്തിതീര്‍ക്കുവാനുള്ള സംഘടിതമായ നീക്കമാണ് നടക്കുന്നതെന്ന് പി.കെ.എസ്.സംസ്ഥാന സെക്രട്ടറികൂടിയായ സോമപ്രസാദ് എം.പി പറഞ്ഞിരുന്നു.
തുടര്‍ന്നാണ് സി.പി.എമ്മിന്റെ വീശദീകരണ പൊതുയോഗത്തില്‍ ജിതീവിവേചനം കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്നും വിവേചനം പറയുന്നവര്‍മദ്യപാനികളാണുമെന്നുള്ള വിവാദ പ്രസംഗം കെ.ബാബു.എം.എല്‍.എ കോളനിയില്‍ നടത്തിയത്.തുടര്‍ന്ന് പന്തിഭോജനവും നടത്തിയിരുന്നു.
വി.ടി.ബല്‍റാമും കോളനി സന്ദര്‍ശിച്ച് പന്തിഭോജനം നടത്തി കോളനിയിലെഅയിത്തം കേരളത്തിന് അപമാനമെന്ന് പറഞ്ഞുരുന്നെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ക്രിയാത്മകമായ നടപികള്‍ ഒന്നും ഉണ്ടായിട്ടില്ല.
രാഷ്ട്രീയപാര്‍ട്ടികള്‍ പന്തിഭോജനം നടത്തിയതുകൊണ്ട് അയിത്തം ഇല്ലാതാകില്ല ക്രിയാത്മകമായ നടപടികളാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും തങ്ങളടെ അണികള്‍ ദലിതുകളോടെ ഐത്തം കല്‍പ്പിക്കുന്നില്ല എന്നും പാര്‍ട്ടികള്‍ ഉറപ്പുവരുത്തണമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസാഥന പ്രസിന്റ് ഹമീദ് വാണിയംബലം കോളനിസന്ദര്‍ശിച്ച സമയത്ത് പറഞ്ഞിരുന്നു.
ജാതീവിവേചനം വിവാദം തുടങ്ങിയതോടെ ഇരുവിഭാഗങ്ങള്‍ക്കിയിലുള്ള അരക്ഷിതാവസ്ഥ കണക്കിലെടുത്ത് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ പോലീസ് പിക്കപ് പോസ്റ്റ് സ്ഥാപിക്കുമെന്ന് എസ്.പി പ്രജീഷ്‌കുമാര്‍ റഞ്ഞെങ്കിലും അതും പൂര്‍ണ്ണ അര്‍ഥത്തില്‍ പ്രാവര്‍ത്തികമായിട്ടില്ല.
അംബേദ്കര്‍ കോളനിയില്‍ അയിത്തം ഇല്ലാക്കുവാന്‍ സര്‍ക്കാര്‍തലത്തിലുള്ള നടപടി അടിയന്തിരമായി നടപ്പിലാക്കണമെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരയ്ക്കാര്‍ മൗലവി മാരായിമംഗലവും കോളനിയിലെഅയിത്ത പ്രശ്‌നം രമ്യതയിലെത്തിക്കുവാന്‍ ബി.ജെ.പി ശ്രമിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാറും സന്ദര്‍ശന സമയങ്ങളില്‍പറഞ്ഞുപോയെങ്കിലും നിലവില്‍ ജില്ലാ കലക്ടര്‍പോലും സ്ഥലം സന്ദര്‍ശിച്ച് ഇരുവിഭാഗങ്ങളെയും ഉള്‍പെടുത്തികൊണ്ടുള്ള ചര്‍ച്ചക്ക് തയ്യാറാവാത്തത് പ്രശ്‌നപരിഹാരം വിദുരത്തിലെത്തിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."