HOME
DETAILS
MAL
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ധരംബീര്‍ സിങും
backup
August 03 2016 | 07:08 AM
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് വീണ്ടും ഒരു ഇന്ത്യന്‍ താരത്തിന് റിയോ ഒളിംപിക്സ് നഷ്ടമായി. 200 മീറ്റര്‍ സ്പിന്ററില് പങ്കെടുക്കേണ്ടിയിരുന്ന ധരംബീര്‍ സിങാണ് നാഡയുടെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതോടെ ചൊവ്വാഴ്ച്ച റിയോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ധരംബീറിന്റെ യാത്രയും റദ്ദ് ചെയ്തു.
2015 ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ധരംബീര്‍. 36 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം 200മീറ്റര്‍ സ്പിന്ററില് യോഗ്യത നേടിയിരുന്നത്. നേരത്തെ ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിങ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."