കടലായി കാരുമാത്ര റോഡിന് ശാപമോക്ഷമാകുന്നു
കടലായി: രണ്ട് പതിറ്റാണ്ട് കാലമായി തകര്‍ന്ന് കിടക്കുന്ന കടലായി കാരുമാത്ര റോഡിന് ശാപമോക്ഷമാകുന്നു. കടലായി ജങ്ഷനില്‍ നിന്ന് കാരുമാത്ര വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡാണ് ഇരുപത് വര്‍ഷത്തോളമായി തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുന്നത്. കാലങ്ങളായി അറ്റകുറ്റപ്പണി പോലും നടത്താത്തതിനാല്‍ ഈ റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാണ്.
നാട്ടുകാര്‍ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടുണ്ട്. ഒടുവില്‍ കഴിഞ്ഞ ബജറ്റില്‍ ഈ റോഡ് പുനര്‍നിര്‍മ്മാണത്തിനായി 26 ലക്ഷം രൂപ അനുവദിച്ചു. എസ്റ്റിമേറ്റിന് ശേഷം തുക 37 ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
റോഡിന്റെ നിര്‍മാണോദ്ഘാടനം അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍ കുമാര്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ സീമന്തിനി സുന്ദരന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ. ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
രണ്ട് ബസുകള്‍ ദിനേനെ ഈ റോഡിലൂടെ ആറ് സര്‍വിസുകള്‍ നടത്തുന്നുണ്ട്. മാള ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ മാള എന്നീ സര്‍വിസുകളാണിപ്പോഴുള്ളത്. ഒരു ബസ്, റോഡ് ശോച്യാവസ്ഥയിലായതിനെ തുടര്‍ന്ന് ഓട്ടം നിര്‍ത്തുകയാണുണ്ടായത്.
കാരുമാത്രയിലേക്ക് എത്തുന്നതിന് മുന്‍പുള്ള വലിയ കയറ്റത്തില്‍ വച്ച് ഒരു വാഹനം വന്നാല്‍ മറ്റൊരു വാഹനത്തിന് കടന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയില്‍ റോഡ് ശോച്യാവസ്ഥയിലാണ്. കടലായി റേഷന്‍ കടയുടെ ഭാഗത്തും കടലായി ജൂമാ മസ്ജിദിന്റെ സമീപത്തും റോഡ് കൂടുതല്‍ ശോച്യാവസ്ഥയിലാണ്.
കാരുമാത്ര വില്ലേജ് ഓഫിസ്, കാരുമാത്ര യു.പി സ്‌കൂള്‍, കാരുമാത്ര ഹോമിയോ പെരിഫെറല്‍ ഒ.പി, കടലായി ജുമാ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ദിനേന ദുര്‍ഘടമായ ഈ റോഡിലൂടെയാണ് ആളുകള്‍ ദുരിതം സഹിച്ച് എത്തുന്നത്.
കൂടാതെ കോണത്ത്കുന്ന് സ്‌കൂള്‍, കരൂപ്പടന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജെ ആന്റ് ജെ ഇംഗ്ലീഷ് സ്‌കൂള്‍, കോണത്ത്കുന്ന് ഹോസ്പിറ്റല്‍, കരൂപ്പടന്ന ഹോസ്പിറ്റല്‍, പുത്തന്‍ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളൂര്‍ ഹൈസ്‌കൂള്‍, പുത്തന്‍ചിറ പ്രാഥമീകാരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ തകര്‍ന്ന് കിടക്കുന്ന ഈ റോഡിലൂടെയാണ് ദിനേന യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."