HOME
DETAILS

സി.ബി.ഐയില്‍ പകരക്കാരനായി വന്ന നാഗേശ്വര്‍ റാവു ആര്‍.എസ്.എസിന്റെ ഇഷ്ടതോഴന്‍

  
backup
October 26 2018 | 19:10 PM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b4%be%e0%b4%af


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിലേക്കു നീങ്ങുന്ന അന്വേഷണങ്ങളില്‍ കൈവച്ചതോടെ പ്രതികാര നടപടിക്കിരയായി സി.ബി.ഐയുടെ ഡയരക്ടര്‍ പദവിയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ട അലോക് വര്‍മയ്ക്കു പകരക്കാരനായിവന്ന നാഗേശ്വര്‍റാവു ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഇഷ്ടതോഴന്‍. ക്ഷേത്രങ്ങളുടെ നിയന്ത്രണം സര്‍ക്കാരിനുകീഴിലുള്ള ദേവസ്വം ബോര്‍ഡില്‍നിന്ന് എടുത്തു കളയണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ ഉള്‍പ്പെടെ സജീവമായ പ്രചാരണങ്ങളുടെ മുഖ്യ വക്താക്കളില്‍ ഒരാളായ നാഗേശ്വര്‍ റാവു, മുതിര്‍ന്ന ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിവരുന്ന ഐ.പി.എസ് ഓഫിസറാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ പരിരക്ഷ നല്‍കുന്ന നിയമങ്ങള്‍ എടുത്തുകളയണമെന്നതുള്‍പ്പെടെയുള്ള വാദത്തിന്റെയും ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കു മാട്ടിറച്ചി കയറ്റുമതിചെയ്യുന്നത് നിരോധിക്കണമെന്നുമുള്ള തീവ്ര ഹിന്ദുത്വവാദത്തിന്റെയും വക്താവാണ് നാഗേശ്വര്‍റാവുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആര്‍.എസ്.എസിനു കീഴിലുള്ള ചിന്താസ്ഥാപനങ്ങളായ ഇന്ത്യാ ഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ തുടങ്ങിയവയിലും നാഗേശ്വര്‍റാവു സഹകരിച്ചിട്ടുണ്ട്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും നിലവില്‍ ബി.ജെ.പി ജന. സെക്രട്ടറിയുമായ രാം മാധവിന്റെ ഏറ്റവും അടുത്തവൃത്തങ്ങളിലുള്ള വ്യക്തിയാണിദ്ദേഹം. സംഘ്പരിവാരം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന വിവിധ ആവശ്യങ്ങളടങ്ങിയ 'ഹിന്ദുത്വ അവകാശപത്രം' വിവിധ സംഘ്പരിവാര നേതാക്കള്‍ കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
ക്ഷേത്രങ്ങളുടെ അവകാശം ഹിന്ദുസംഘടനകള്‍ക്കു മാത്രം, മാംസ കയറ്റുമതി നിരോധനം, ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കുള്ള വിദേശസഹായം നിര്‍ത്തല്‍, ജമ്മുകശ്മിരിനെ മൂന്നുസംസ്ഥാനമായി വിഭജിക്കല്‍, കശ്മിരിനുള്ള പ്രത്യേക അവകാശം എടുത്തുകളയല്‍ തുടങ്ങിയ ആവശ്യങ്ങളടങ്ങിയ 'അവകാശപത്രം' ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമര്‍പ്പിച്ചിരുന്നു.
ഏഴുപേര്‍ ചേര്‍ന്നാണ് ഈ 'അവകാശപത്രം' തയാറാക്കിയത്. ഇതില്‍ ഒരാള്‍ നാഗേശ്വര്‍റാവുവാണ്. കഴിഞ്ഞ ഓഗസ്റ്റ് 25ന് ഡല്‍ഹിയില്‍ ശ്രീജന്‍ ഫൗണ്ടേഷന്റെ ബാനറില്‍ നടന്ന യോഗത്തിലാണ് അവകാശപത്രം തയാറാക്കിയത്. യോഗത്തില്‍ റാവു സജീവമായി പങ്കെടുത്തിരുന്നു. ഹിന്ദുത്വ അജണ്ടകള്‍ തയാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘ്പരിവാര നിയന്ത്രിത സ്ഥാപനമാണ് ശ്രീജന്‍ ഫൗണ്ടേഷന്‍. മലയാളമടക്കമുള്ള ഭാഷകളിലും ഇതിനു വെബ്‌സൈറ്റുണ്ട്.
ഹിന്ദുത്വഅവകാശപത്രിക തയാറാക്കുന്നതില്‍ റാവുവും മുഖ്യപങ്കുവഹിച്ചതായി അധ്യാപകനും സംഘ്പരിവാര സഹയാത്രികനുമായ ഭാരത് ഗുപ്ത പറഞ്ഞു. സര്‍ക്കാരിനു അവകാശപത്രിക കൈമാറിയ സംഘത്തില്‍ അംഗമായിരുന്നു ഗുപ്ത. തങ്ങള്‍ക്കു രാഷ്ട്രീയ ബന്ധമില്ലെന്നും എങ്ങിനെയാണ് ഇന്ത്യയിലെ ഭൂരിപക്ഷംവരുന്ന ഹൈന്ദവജനത നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു യോഗംചര്‍ച്ചചെയ്തതെന്നും ഗുപ്ത പറഞ്ഞു.
എന്നാല്‍, ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായതിനാല്‍ നാഗേശ്വര്‍റാവുവിന് പരസ്യമായി ഞങ്ങളുമായി സഹകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് യോഗത്തില്‍ സംബന്ധിച്ച മറ്റൊരു സംഘ്പരിവാര്‍ സഹയാത്രികന്‍ പറഞ്ഞു. അതേസമയം, നാഗേശ്വര്‍റാവുവിന്റെ ഹിന്ദുത്വബന്ധം സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളിലൊന്നായ എക്കണോമിക് ടൈംസ്, വിഷയത്തില്‍ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. വിവിധ അഴിമതി, കൈക്കൂലി ഇടപാടുകളില്‍ ആരോപണവിധേയനായ നാഗേശ്വര്‍റാവുവിന്റെ നിയമനംചോദ്യംചെയ്യുന്ന ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  7 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  33 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  38 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago