കുടിയേറ്റക്കാര്‍ക്ക് വഴികള്‍ തുറന്നുനല്‍കുമെന്ന് തുര്‍ക്കി
അങ്കാറ: തുര്‍ക്കിയിലുള്ള അഭയാര്‍ഥികളുടെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൃത്യമായ നിലപാട് സ്വീകരിക്കാത്തതിനെ വിമര്‍ശിച്ച് തുര്‍ക്കി. വിഷയത്തില്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ കുടിയേറ്റക്കാര്‍ക്കു യൂറോപ്പിലേക്കുള്ള വഴികള്‍ തുറന്നുനല്‍കുമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞു.
കുടിയേറ്റക്കാരുടെ കാര്യത്തില്‍ തുര്‍ക്കിക്ക് പിന്തുണ വേണം. അല്ലാത്തപക്ഷം തങ്ങള്‍ യൂറോപ്പിലേക്കുള്ള വഴികള്‍ തുറക്കും. കുടിയേറ്റക്കാരെ ഒറ്റയ്ക്കു സംരക്ഷിക്കാന്‍ തുര്ക്കിയ്ക്കാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തുര്‍ക്കി വഴി യൂറോപ്പിലേക്കുള്ള കുടിയേറ്റങ്ങള്‍ യൂറോപ്യന്‍ യൂനിയന്റെ അഭ്യര്‍ഥന മാനിച്ച് തുര്‍ക്കി തടയുകയായിരുന്നു. തുര്‍ക്കി വഴി ഗ്രീസ് അടക്കമുള്ള രാജ്യങ്ങളിലെത്തിയ അഭയാര്‍ഥികളെ തിരിച്ചയക്കുകയും ചെയ്തിരുന്നു. സിറിയന്‍ അഭയാര്‍ഥികള്‍ നിശ്ചിത എണ്ണം ആളുകളെ സിറിയയില്‍തന്നെ പുനരധിവസിപ്പിക്കുമെന്നു നേരത്തെ തുര്‍ക്കി വ്യക്തമാക്കിയിരുന്നു. ഇതിന് അമേരിക്കയുമായി ചേര്‍ന്ന് സേഫ് സോണ്‍ നിര്‍മിക്കാനും പദ്ധതിയിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."