HOME
DETAILS
MAL
അഴിയൂരില്‍ പൂര്‍ണ ഫഌ്സ് നിരോധനം
backup
October 27 2018 | 03:10 AM
അഴിയൂര്‍: ഗ്രാമപഞ്ചായത്തില്‍ നവംബര്‍ ഒന്നുമുതല്‍ പൂര്‍ണമായും ഫ്ളക്സ് നിരോധിക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി നിര്‍ദേശവും കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഫ്ളക്സ് വിമുക്ത പഞ്ചായത്ത് ആക്കി മാറ്റുകയാണ് ലക്ഷ്യം.
പൊതു സ്ഥലങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ അപേക്ഷ നല്കി നിയമ പ്രകാരമുള്ള ഫീസ് നല്‍കേണ്ടതാണ്. കെട്ടിടത്തിന്റെ മുകളില്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ചവര്‍ ഈ മാസം 31 നകം കെട്ടിടത്തിന്റെ ഉറപ്പ് സംബന്ധിച്ച് സ്ട്രക്ചറല്‍ സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കിയിട്ടില്ലെങ്കില്‍ അത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."