HOME
DETAILS

സഹായം ക്യാംപിലുള്ളവര്‍ക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവില്‍ വിവേചനമെന്ന് പരാതി

  
backup
September 06, 2019 | 2:27 PM

relife-camp-issue-in-wayanad

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി കാരണം ദുരിതമനുഭവിച്ചവര്‍ക്കുള്ള സര്‍ക്കാരിന്റെ അടിയന്തര ധനസഹായ വിതരണത്തില്‍ വിവേചനമെന്ന് ആക്ഷേപം. ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീടുവിട്ട് ക്യാംപുകളിലും മറ്റും മാറി താമസിച്ചവരേയും ദുരിതബാധിതരില്‍ ഉള്‍പ്പെടുത്തി അടിയന്തര സഹായം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളില്‍ താമസിച്ചവരെ തഴയുന്നതായി ആക്ഷേപം.

മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്ന് ദുരന്തസാധ്യത കണ്ട് ബന്ധുവീടുകളിലേക്ക് മാറിയവരാണ് അടിയന്തര ധനസഹായത്തിനായി വീണ്ടും അപേക്ഷ നല്‍കേണ്ട ഗതികേടിലായത്. വീടുകളില്‍ നിന്ന് നേരെ മേപ്പാടിയിലെ വിവിധ ക്യാംപുകളിലെത്തി രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്ക് പോയവരും അപേക്ഷ നല്‍കേണ്ട സ്ഥിതിയാണ്.

മേപ്പാടിയില്‍ ഒരുക്കിയ പ്രത്യേക കൗണ്ടറില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും ക്യാംപുകളില്‍ കഴിഞ്ഞവരുടെ ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതെന്നും എന്നാല്‍ ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ക്യാംപ് അവസാനിക്കുന്ന ദിവസം വരെ ക്യാംപിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങളാണ് അധികൃതരുടെ പക്കലുള്ളത്. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്കും മറ്റും മാറിയവരുടെ വിവരങ്ങള്‍ ക്യാംപ് അധികൃതര്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടില്ല. ദുരന്ത സാധ്യത മുന്നില്‍കണ്ട് മുണ്ടക്കൈ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളേയും ഒഴിപ്പിച്ചിരുന്നു.
ഇതില്‍ നിരവധിപേര്‍ ബന്ധുവീടുകളിലേക്കാണ് മാറിയിരുന്നത്. ഇവര്‍ക്കൊന്നും അടിയന്തര ധനസഹായം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. നിരവധി പേരാണ് ഇന്നലേയും കഴിഞ്ഞ ദിവസങ്ങളിലും അപേക്ഷയുമായി മേപ്പാടിയിലെ കൗണ്ടറിലെത്തിയത്. അടിയന്തര സഹായം വിവേചനം കാണിക്കാതെ മുഴുവന്‍ ദുരിതബാധിതര്‍ക്കും നല്‍കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി

Kerala
  •  14 days ago
No Image

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

National
  •  14 days ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  14 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  14 days ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  14 days ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  14 days ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  14 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  14 days ago