ബഹ്‌റൈനില്‍ ഇന്ത്യന്‍ ബാലികയെ അമ്മയുടെ മുന്നില്‍വച്ച് തട്ടിക്കൊണ്ടുപോയി
മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ ബാലികയെ അമ്മയുടെ കണ്‍മുന്നില്‍വച്ച് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയതായി പരാതി. ലക്‌നൗവിലെ സാറ എന്ന അഞ്ചു വയസ്സുകാരിയെ ആണ് കാറില്‍ തട്ടിക്കൊണ്ടുപോയത്. ബഹ്‌റൈനിലെ ഹൂറ പ്രവിശ്യയിലാണ് സംഭവം.
ഇവിടെ അടുത്തുള്ള ഡേ കെയറില്‍ നിന്ന് പതിവ് പോലെ കുട്ടിയെയും കൂട്ടി വീട്ടിലേക്ക് കാറില്‍ വരികയായിരുന്നു മാതാവ്. യാത്രക്കിടെ കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തി വെള്ളം വാങ്ങാനായി കാര്‍ നിര്‍ത്തി മാതാവ് അടുത്തുള്ള കോള്‍ഡ് സ്റ്റോറില്‍ കയറിയിരുന്നു. ഈ സമയത്താണ് അജ്ഞാതന്‍ കാറിനകത്തു കയറി വാഹനം ഡ്രൈവ് ചെയ്ത്‌പോയത്. ഉടനെ മാതാവ് തിരിച്ചെത്തി കാറിനു പിന്നാലെ കുറച്ച് ദൂരം ഓടിയെങ്കിലും ഫലമുണ്ടായില്ലെന്ന് മാതൃസഹോദരന്‍ അനീഷ് ഫ്രാങ്ക് ചാര്‍ലി പറഞ്ഞു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ ഹൂറയിലെ കെ.എഫ്.സിയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
[caption id="attachment_64825" align="aligncenter" width="600"] ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാര്‍[/caption]കുട്ടിയെ കാണാതായതു മുതല്‍ അനീഷ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ വിശദ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. 315820 എന്ന നമ്പറില്‍ പച്ച നിറത്തിലുള്ള സുസുക്കി ആള്‍ട്ടോ കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് കാറിന്റെ ഫോട്ടോ സഹിതം വിവരിച്ചിരുന്നു. ഇതോടെയാണ് കാര്‍ പെട്ടെന്ന് കണ്ടെത്താനായത്. കാര്‍ കണ്ടെത്താനായി ജി.പി.എസ് സംവിധാനവും അധികൃതര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കാറിലെ ജി.പി.എസ് ഓഫാക്കിയ നിലയിലായിരുന്നു. അതേസമയം കുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."