ഹജ്ജ്: സഞ്ചരിക്കുന്ന ഹെല്‍പ് ഡെസ്‌കുകളും ക്യാംപുകളും
കാസര്‍കോട്: ഹജ്ജ് യാത്രയ്ക്ക് താല്‍പര്യമുള്ള അപേക്ഷകരെ സഹായിക്കുവാനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന സ്‌പെഷല്‍ ക്യാംപുകള്‍ ഇന്നു തുടങ്ങും.
രാവിലെ 10 മുതല്‍ ഉദുമ കോട്ടിക്കുളം ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടുവരെയും നാളെ രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് 12 വരെ മുഹിമ്മാത്ത്, നായമാര്‍മുല ജുമാ മസ്ജിദ്, തൃക്കരിപ്പൂര്‍ ചന്തേര ജുമാ മസ്ജിദ് മഹല്ല് സേവന കേന്ദ്രത്തിലും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഉപ്പള നയാബസാര്‍ എ.ജെ.ഐ സ്‌കൂള്‍ എന്നിവിടങ്ങളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
29നു രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടുവരെ കാഞ്ഞങ്ങാട് പുതിയകോട്ട മദ്‌റസാ ഹാളിലും 30നു രാവിലെ ഒന്‍പതുമുതല്‍ ചെറുവത്തൂര്‍ കൈതക്കാട് അല്‍വര്‍ദ്ദ വുമന്‍സ് കോളജ്, പടന്ന വലിയ ജുമാ മസ്ജിദ് പരിസരം എന്നിവിടങ്ങളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
31നു രാവിലെ ഒന്‍പതുമുതല്‍ ചെറുവത്തുര്‍ പയ്യങ്കി ജുമാ മസ്ജിദ് പരിസരം, നവംബര്‍ രണ്ടിനു രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് 12 വരെ ദേളി ജങ്ഷനിലും മൂന്നിനു ഉച്ചക്ക് രണ്ടുമുതല്‍ നാലു വരെ നീലേശ്വരം മദ്‌റസയിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും.
നവംബര്‍ നാലിനു രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 വരെ ദേലമ്പാടി അടൂര്‍ പഞ്ചായത്ത് ഓഫിസ് പരിസരത്തും ക്യാംപുകള്‍ സംഘടിപ്പിക്കും. ഇതിനു പുറമെ ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങള്‍, തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരം, ചന്തേര മഹല്ല് സേവന കേന്ദ്രം, കൈതക്കാട് അല്‍വര്‍ദ്ദ കോളജ്, കാഞ്ഞങ്ങാട് പുതിയകോട്ട മദ്‌റസ, കോട്ടച്ചേരി ബി.എ മഹല്‍, ഉദുമ കോട്ടിക്കുളം ജമാഅത്ത് കോണ്‍ഫറന്‍സ് ഹാള്‍, കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ്, മഞ്ചേശ്വരം ദണ്ഡ ഗോളി ജനസേവന കേന്ദ്രം എന്നിവിടങ്ങളില്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിന്റെ അവസാന തിയതിയായ നവംബര്‍ 17 വരെ സ്ഥിരം ഹെല്‍പ് ഡെസ്‌ക്കുകളുമുണ്ടായിരിക്കും.
ഏകദിന ഹജ്ജ് ഹെല്‍പ് ഡെസ്‌ക്കുകള്‍ സംഘടിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9446111188 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."