തരിശു നിലങ്ങള്‍ ഹരിതാപമാക്കാന് തൊണ്ടര്‍നാട് പഞ്ചായത്ത്
കൊറോം: മൂന്നു ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട 141.15 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തൊണ്ടര്‍നാട് പഞ്ചായത്തില്‍ തരിശുനിലങ്ങളില്‍ ഇനി ഭക്ഷ്യോല്പന്നങ്ങള് വിളയും. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഭക്ഷ്യോല്പന്നങ്ങളുടെ ഗുണനിലവാരക്കുറവും ലഭ്യതക്കുറവും രൂക്ഷമായ സാഹചര്യത്തിലാണ് തരിശു നിലങ്ങളില്‍ കൃഷിയിറക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. പദ്ധതി പ്രകാരം കര്‍ഷകരുടെ തരിശു ഭൂമിയിലെ കൃഷി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുക്കും. പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ അംഗങ്ങളായവരുടെ ലേബര്‍ യൂനിയനുകള്‍ക്കാണ് ഇതിന്റെ പ്രവര്‍ത്തന ചുമതല. പത്തു പേരടങ്ങുന്ന തൊഴിലാളി ഗ്രൂപ്പുകളുണ്ടാക്കിയാണ് കൃഷിയിറക്കുക. വിഷമയ ഭക്ഷ്യ വസ്തുക്കള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ഭക്ഷ്യ ഉല്പന്നങ്ങളില് സ്വയം പര്യാപ്ത നേടുകയെന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
മാഹാത്മാഗ്ന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ഏകോപിപ്പിച്ച് പദ്ധതി നടപ്പിലാക്കുന്നതോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനും വികസന ഫണ്ട് ഉപയോഗിച്ച് മെറ്റീരിയല്‍ പ്രവര്‍ത്തി ചെയ്യാനും സാധിക്കുമെന്നത് പദ്ധതിയുടെ നേട്ടമാണ്. പദ്ധതിയിലൂടെ പതിനായിരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും വേതന ഇനത്തില്‍ ഇരുപത്തിനാലു ലക്ഷം രൂപ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാനും കഴിയും.
ഇതിനായി പഞ്ചായത്ത്തല കൃഷി ഓഫിസര്‍, വാര്‍ഡ് മെമ്പറും ഉള്‍പ്പെട്ട സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത്തല രൂപീകരണ യോഗം തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ.കെ ബാലകൃഷ്ണന് സംസാരിച്ചു. എന്‍.ആര്.ഇ.ജി.എ ഓവര്‍സിയര്‍ പ്രിയഗോപിനാഥ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."