പൊതുകാനയിലേക്ക് മാലിന്യം; പഞ്ചായത്തിന്റെ ഒത്താശ അവസാനിപ്പിക്കണം: യൂത്ത് ലീഗ്
വാടാനപ്പള്ളി: പൊതുകാനയിലേക്ക് അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യം ഒഴുക്കിവിടുന്നത് തടയാനുള്ള ആരോഗ്യവകുപ്പിന്റെ പരിശ്രമങ്ങളെ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് തുരങ്കം വെക്കുന്നതിലുള്ള സാമ്പത്തികലാഭം എത്രയാണെന്നുള്ളത് നേതൃത്വം വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ദേശീയ പാതയോരത്തെ കാനയിലേക്ക് മാലിന്യം ഒഴുക്കിവിട്ട സ്ഥാപനങ്ങളോട് മാലിന്യ നിര്‍മാര്‍ജനത്തിന് സംവിധാനം ഒരുക്കിയിട്ട് വീണ്ടും തുറന്നാല്‍ മതിയെന്ന ആരോഗ്യ വകുപ്പിന്റെ നടപടിയെ പാരവെച്ചാണ് വന്‍കിട സ്ഥാപനയുടമകളുടെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പഞ്ചായത്ത് ഒത്താശ ചെയ്ത് മൗനാനുവാദം നല്‍കിയിരിക്കുന്നത്. കാനയിലേക്ക് മാലിന്യം ഒഴുക്കുന്ന പൈപ്പ് നിലനിര്‍ത്തി കൊണ്ടും മാലിന്യ നിര്‍മാര്‍ജനത്തിന് ബദല്‍ സംവിധാനം ഒരുക്കാതെയുമാണ് ഗ്രാമപഞ്ചായത്ത് വഴിവിട്ട നടപടിക്ക് കൂട്ട് നില്‍ക്കുന്നത്.
പഞ്ചായത്ത് ഭരണസമിതി പാരപണി നിര്‍ത്തി ആരോഗ്യ വകുപ്പിന് പിന്തുണ നല്‍കി പൊതുകാനയിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി പുനരാരംഭിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. എം.എം ഹനീഫ സ്മാരക സൗധത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗത്തില്‍ പി.എ മുജീബ് അധ്യക്ഷനായി.
മണലൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അറക്കല്‍ അന്‍സാരി, എ.ഐ മുഹമ്മദ് സാബിര്‍, വി.എ നിസാര്‍, വി.എം സമാന്‍, വി.എസ് അക്ബര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."