HOME
DETAILS

ഗെയില്‍ പൈപ്പ് ലൈന്‍; കടവല്ലൂര്‍ പാടശേഖരത്തിലെ കുഴി നാട്ടുകാര്‍ക്ക് ദുരിതമാവുന്നു

  
backup
June 11 2017 | 18:06 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%b5

 

പെരുമ്പിലാവ്: കൊച്ചി-മംഗലാപുരം വാതക പൈപ്പ് സ്ഥാപിക്കാനായി കടവല്ലൂര്‍ പാടശേഖരങ്ങളില്‍ കുഴിച്ച കുഴി നാട്ടുകാര്‍ക്ക് പുലിവാലാകുന്നു.
ഞായറാഴ്ച രാവിലെ പത്തു മണിയോടെ കൊരട്ടിക്കര പാടശേഖരത്തില്‍ ഗെയില്‍ പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് മൂടിയിടത്തെ ചളിയില്‍ നാലടിയോളം പൊക്കമുള്ള പശു താഴ്ന്ന് തല മാത്രം പുറത്തേക്കായ രീതിയില്‍ നാട്ടുകാര്‍ കണ്ടെത്തി.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതിന്നു മുന്‍പ് പശുവിനെ വടം കെട്ടി വലിച്ചു രക്ഷപ്പെടുത്തി. മേഖലയില്‍ പലയിടങ്ങളിലും പൈപ്പിടാന്‍ കുഴിയെടുത്തിട്ടുണ്ട.് എന്നാല്‍ അറക്കല്‍ പാടശേഖരത്ത് ഭാഗികമായും കൊരട്ടിക്കരയില്‍ പൂര്‍ണമായും കുഴി മൂടിയിട്ടുണ്ടെങ്കിലും കാലവര്‍ഷം കനത്തതോടെ ഇത് വന്‍ ചതിക്കുഴികളായിരിക്കയാണ്. പുത്തംകുളം, കണക്കകോളനി എന്നിവിടങ്ങളില്‍ കുഴി നിര്‍മാണം പാതിവഴിയിലുമാണ്. കൊരട്ടിക്ക പാടശേഖരത്തിന്റെ ഇരുവശങ്ങളിലുമായി ജനങ്ങള്‍ തിങ്ങി താമസിക്കുന്ന മേഖലയെന്നതിന്നാല്‍ നാട്ടുകാരും വിദ്യാര്‍ഥികളും വരമ്പ് വഴി ഒറ്റപ്പിലാവിലേക്ക് കാല്‍നടയായാണ് സഞ്ചരിക്കുന്നത്. പൈപ്പിടാന്‍ കുഴിച്ച കുഴികള്‍ വന്‍അപകടമാണ് വിളിച്ചുവരുത്തുന്നത്. പലയിടത്തും പേരിന് മാത്രം മുകളില്‍ മണ്ണിട്ടിരിക്കുകയാണ്.
ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വരും ദിവസങ്ങളില്‍ ഗെയില്‍ ജോലികള്‍ തടസപ്പെടുത്തുമെന്നും മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്തിയതിനു ശേഷമേ നിര്‍മാണ പ്രവൃത്തികള്‍ തുടരേണ്ടതുള്ളൂവെന്നും പഞ്ചായത്തംഗം പ്രഭാത് മുല്ലപ്പിള്ളി വ്യക്തമാക്കി.
ഇതിനിടെ പശുവിനെ രക്ഷിക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ കണ്ട് പൊലിസാണെന്നു തെറ്റിദ്ധരിച്ച് ഗെയിലിന്റെ നിരുത്തരവാദപരമായ ജോലികളെ കുറിച്ച് പരാതി പറഞ്ഞ് നാട്ടുകാര്‍ ക്ഷുഭിതരായി. കാലവര്‍ഷം കനത്തതോടെ ഗെയില്‍ അധികാരികള്‍ മേഖലയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago