അറവുശാലകള്‍ പൂട്ടാന്‍ നോട്ടിസ് നല്കി
പനമരം: ടൗണില്‍ പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവൃത്തിക്കുന്ന അറവ് ശാല നിറുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്കി. ഇന്നലെയാണ് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത അറവ് ശാലകള്‍ നിറുത്താലാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നീക്കം. കേരളാ ഹൈക്കോടതി അനധികൃത അറവ് ശാല നിരോധിച്ചുട്ടുള്ളതാണെന്നും കൂടാതെ പനമരം സ്വദേശി പി.ടി തോമസ് പുത്തന്‍പുരയില്‍ അനധികൃത അറവ് ശാല പൂട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ പരാതി നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ ഈ നടപടിക്ക് എതിരേ മാംസ വ്യാപാരികളും തൊഴിലാളികളും പഞ്ചായത്തിന് മുന്നില്‍ സമരം നടത്താനാണ് തീരുമാനം. പനമരത്തെ അറവ് ശാല വൃത്തിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതിനു മുന്‍പ് അധികൃതര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതാണ്. തുടര്‍ന്നും പഞ്ചായത്ത് നോട്ടിസ് നല്‍കിയതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."