HOME
DETAILS
MAL
മുക്കുപണ്ട തട്ടിപ്പ്: ഗ്രാമീണ്‍ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍
backup
October 27 2018 | 05:10 AM
ആലക്കോട്: കേരള ഗ്രാമീണ്‍ബാങ്കിന്റെ കരുവഞ്ചാല്‍ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയപ്പെടുത്തി രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കരുവഞ്ചാല്‍ സ്വദേശി തുരുത്തിക്കാട്ടില്‍ ബിജു (46) വിനെയാണ് ആലക്കോട് പൊലിസ് അറസ്റ്റുചെയ്തത്. ആറുകൊല്ലമായി ബാങ്കിലെ അപ്രൈസറായിരുന്ന ബിജു മുക്കുപണ്ടം പണയപ്പെടുത്തിയാണ് പണം തട്ടിയത്. ബാങ്ക് അധികൃതര്‍ പരാതിപ്പെട്ടതോടെ ഇയാള്‍ മുങ്ങിനടക്കുകയായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലിസ് തന്ത്രപരമായി ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."