കഴക്കൂട്ടം മുക്കോല ബൈപ്പാസ്; കുഴിവിളയില്‍ സര്‍വിസ് റോഡ് ഇടിഞ്ഞ് താഴുന്നു
കഠിനംകുളം: ബൈപ്പാസ് നാലുവരിപാതയാക്കുന്നതിന്റെ ഭാഗമായി കുഴിവിളയില്‍ നിര്‍മിച്ച സര്‍വിസ് റോഡിന്റെ അടിഭാഗം ഇടിഞ്ഞുതാഴുന്നു.
ഈ ഭാഗത്ത് സര്‍വിസ് റോഡ് വഴിയും ദേശീയപാതവഴിയുള്ള യാത്ര അപകടഭീഷണിയില്‍.ആഴ്ചകള്‍ക്കു മുമ്പ് ബൈപ്പാസ് നിര്‍മാണത്തിനായി സോയില്‍ നെയില്‍ ഫിക്സിംങ് സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ച സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിനു പിന്നാലേയാണ് അതിനു സമീപം കുന്നിന് മുകളിലൂടെ പോകുന്ന സര്‍വിസ് റോഡിന്റെ അടിഭാഗത്തെ മണ്ണ് പല ഭാഗത്തായി ഇടിഞ്ഞു താഴ്ന്നത്.
കുഴിവിള ഗവ യു.പി.എസിനു സമീപം ഇടിഞ്ഞുവീണ സംരക്ഷണഭിത്തിയുടെ നിര്‍മാണം നടക്കുന്നതിനിടയിലാണ് അതിന്റെ എതിര്‍വശത്തെ കുന്നിലെ മണ്ണിടിഞ്ഞത്.ഇടിഞ്ഞു താഴ്ന്ന ഭാഗം കോണ്‍ക്രീറ്റ് കൊണ്ട് സംരക്ഷണഭിത്തി നിര്‍മിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. ഇടിഞ്ഞതാഴ്ന്ന കുന്നിന്റെ അടിഭാഗത്തുകൂടിയാണ് നാലുവരിപാതയില്‍ രണ്ടുവരിപാത കടന്നുപോകുന്നത്.തുടര്‍ച്ചായി പെയ്യുന്ന മഴയില്‍ കുതിര്‍ന്ന മണ്ണ് വാഹനത്തിനു മേല്‍ പതിക്കാന്‍ സാദ്ധ്യതയുണ്ട്.അതുപോലെ ഇടിഞ്ഞു താഴുന്ന കുന്നിലെ സര്‍വിസ് റോഡ് വഴി വലിയ വാഹനങ്ങള്‍ ഭാരം കയറ്റി പോകുമ്പോള്‍ റോഡ് ഇടിഞ്ഞുതാഴാനുള്ള സാദ്ധ്യതയും തള്ളികളയാനാവില്ല.
ഇടിഞ്ഞ കുന്ന് വീണ്ടും മഴപെയ്ത് കുതിര്‍ന്ന് റോഡിലേയ്ക്കു വീഴാതിരിക്കാനായി പല സ്ഥലങ്ങളിലും ടാര്പ്പെളിന് കെട്ടി സംരക്ഷിച്ചിരിക്കുകയാണ്.
കഴക്കൂട്ടംമുക്കോല ബൈപ്പാസ് നിര്‍മാണത്തിനായി കുഴിവിള സ്കൂള്‍ സ്ഥിതിചെയ്യുന്ന കുന്നിന്റെ ഒരു ഭാഗം ഇടിച്ച് സര്‍വിസ് റോഡ് നിര്‍മിക്കുന്ന ജോലി പുരോഗമിക്കുന്നതിനിടയിലാണ് അഴ്ചകള്‍ക്കു മുമ്പ് സ്കൂളിലേയ്ക്കുപോകുന്ന റോഡു തകര്‍ത്തുകൊണ്ട് കുന്ന്സംരക്ഷണഭിത്തിയോടുകൂടി നിലം പതിച്ചത്.
ഏതാണ് മുപ്പത്തഞ്ചടി പൊക്കം വരുന്ന കുന്നാണ് അന്ന്ഇടിഞ്ഞത്.ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."