നെയ്യാറ്റിന്‍കരയില്‍ വന്‍ ചാരായവേട്ട; വാറ്റ് കേന്ദ്രം കണ്ടെത്തി തകര്‍ത്തു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കേന്ദ്രമാക്കി താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ നെയ്യാറ്റിന്‍കര എക്‌സൈസ് അധികൃതരും തിരുവനന്തപുരം എക്‌സൈസ് ഇന്റലിജന്‍സും നെയ്യാറ്റിന്‍കര ഷാഡോ ടീമും ബാലരാമപുരം, ഓലത്താന്നി, മണലുവിള ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 540 ലിറ്റിര്‍ കോടയും ഒന്‍പത് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ബാലരാമപുരം ഭാഗത്ത് ചാരായം വില്‍പ്പനയ്‌ക്കെത്തിയ തലയല്‍ ഷീജ ഭവനില്‍ ശശിയുടെ മകന്‍ മണിക്കുട്ടന്‍ എന്ന രാജേഷിനെ (34) 5 ലിറ്റര്‍ ചാരായവുമായി തെരുവില്‍ വച്ച് പിടികൂടി. ചാരായം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മണലുവിള ഐറിന്‍ കോട്ടേജില്‍ ജിഷയുടെയും ദിലീപിന്റെയും വീട് വാടകയ് ക്കെടുത്ത് വാറ്റുകേന്ദ്രം പ്രവര്‍ത്തിപ്പിച്ചതും കണ്ടെത്തി. ചാരായം വാറ്റില്‍ ഏര്‍ പ്പെട്ടിരുന്ന ആറാലുംമൂട് സ്വദേശി പിച്ചാത്തി എന്ന സന്തോഷ് ഓടി രക്ഷപ്പെട്ടു. വ്യാജചാരായ കച്ചവടത്തെ കുറിച്ച് വിവരം കിട്ടിയ ഇന്റലിജന്‍സ് ടീം ഒരുമാസത്തിലേ റെ നിരീക്ഷണം നടത്തിയാണ് സാഹസികമായി പ്രതിയെ പിടികൂടിയത്.
നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. ഷിബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ഷാജി, ഷാജു, ഗോപകുമാര്‍, ബിജുകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിശാഖ്, രഞ്ജിത്, ബിജു, ഹരിപ്രസാദ്, അരുണ്‍ സൂരജ്, വിഷ്ണുശ്രീ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."