മല്‍സ്യബന്ധന യാനങ്ങളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു
മട്ടാഞ്ചേരി: തീരകടലില്‍ മല്‍സ്യബന്ധന യാനങ്ങള്‍ക്ക് സുരക്ഷയില്ലാത്ത അവസ്ഥ.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ കപ്പലിടിച്ച് ബോട്ടുകള്‍ തകര്‍ന്നത് അഞ്ച് തവണ .കുടാതെ മറ്റു ചെറു അപക ടങ്ങളും ഭീഷണികളും വെറെയെന്ന് മത്സ്യതൊഴിലാളിക
ള്‍ പറയുന്നു.2012 ഫെബ്രുവരിയില്‍ കൊല്ലം തീരത്ത് ഇറ്റാലിയന്‍ കപ്പലായ എന്‍ട്രിക്ക ലെസ്‌ക്കിയിലെ നാവികര്‍ മല്‍സ്യതൊഴിലാളികളെ വെടി വെച്ച് കൊലപ്പെടുത്തിയ സംഭവം മുതല്‍ തുടങ്ങുന്നു അപകട പരമ്പര.അന്താരാഷ്ട്ര മാരിടൈം നിയമത്തിന്റെ നൂലാമാലകളും നയതന്ത്രത്തിന്റെ ഘടകങ്ങളുമുയര്‍ത്തി ഇതിന്റെ നിയമനടപടികള്‍ നീളുകയാണ്. 2015ല്‍ ആലപ്പുഴയ്ക്ക് പടിഞ്ഞാറ് അന്ധകാരനഴിക്കടുത്ത് പ്രഭുദയ എന്ന കപ്പലിടിച്ച് മല്‍സ്യബന്ധന യാനം തകരുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമേ കോഴിക്കോട് തീരത്ത് സമാനമായ രീതിയില്‍ അപകടം നടന്നെങ്കിലും ജീവഹാനിയുണ്ടായില്ല.2016ല്‍ സമാന സംഭവം കൊച്ചിക്ക് പുറംകടലിലും നടന്നിരുന്നതായി മത്സ്യ ബന്ധന തൊഴിലാളികള്‍ തന്നെ പറയുന്നു. 2017ല്‍ കൊച്ചി തീരത്ത് സമീപം വെച്ച് ജുഡ് എന്ന കൊച്ചിക്കാരന്റെ ഹര്‍ഷിതയെന്ന ബോട്ട് തകര്‍ന്ന സംഭവം അന്വേഷണത്തിലാണ്. 2017 ജൂണില്‍ കൊച്ചിക്ക് പടിഞ്ഞാറ് കപ്പലിടിച്ച് ബോട്ട് തകര്‍ത്ത സംഭവത്തില്‍ മുന്നു ജീവനുകളാണ് നഷ്ടപ്പെട്ടത്.ഇത് മത്സ്യ ബന്ധന മേഖലയില്‍ വന്‍ ആശങ്കയ്ക്കും ദുര വ്യാപക പ്രത്യാഘാതത്തിനും ഇടയാക്കുന്നുണ്ട്. 'തീര കടലില്‍ സുരക്ഷിതമായ മത്സ്യ ബന്ധനം നടത്താന്‍ പോലും സാധിക്കാത്ത സ്ഥിതിയാണിന്നുള്ളതെന്ന് ഓള്‍ കേരള ബോട്ട് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സേവ്യര്‍ ജോസഫ് കളപ്പുരയ്ക്കല്‍ പറഞ്ഞു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണമെന്നും .ബോട്ടുടമയ്ക്കും തൊഴിലാളികള്‍ക്കും മതിയായ നഷ്ട പരിഹാരത്തിന് സഹായകരമായ നിലപാട് കൈക്കൊള്ളണമെന്നും കളപ്പുരയ്ക്കല്‍ ആവശ്യപ്പെട്ടു.മല്‍സ്യതൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും സുരക്ഷിതമായി മല്‍സ്യബന്ധനം നടത്തുവാനുള്ള അവസരം ഒരുക്കാന്‍ ഇരു സര്‍ക്കാരുകളും തയ്യാറാകണമെന്ന് മല്‍സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ചാള്‍സ് ജോര്‍ജ്ജ് വ്യക്തമാക്കി.അപകടത്തില്‍പ്പെടുന്നവര്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ നടപടി വേണമെന്നും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പഴുതടച്ച നിയമങ്ങള്‍ വേണമെന്നും സ്വതന്ത്ര മല്‍സ്യ തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ഡി.മജീന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."