വിഖായ സംസ്ഥാന കാംപയിന് കരുവാരകുണ്ടില്‍ തുടക്കമായി
കരുവാരകുണ്ട്: വിഖായ സംസ്ഥാന കാംപയിന് കരുവാരകുണ്ടില്‍ തുടക്കമായി. നജാത്ത് കെ.ടി മാനു മുസ്‌ലിയാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ക്യാംപ് സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ സന്നദ്ധ സേവനത്തിന് വിഖായ പ്രവര്‍ത്തകര്‍ മാതൃകയായെന്നും പേരിനും പ്രശസ്തിക്കുമല്ലാത്ത സേവനത്തിനാണ് വിഖായ നേതൃത്വം നല്‍കുന്നത് എന്നും മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട് പറഞ്ഞു.
ദ്വിദിന ക്യാംപ് ഞായറാഴ്ച വൈകീട്ട് സമാപിക്കും.
'സന്നദ്ധ സേവനത്തിനൊരു യുവ ജാഗ്രതാ' എന്ന ശീര്‍ഷകത്തിലാണ് എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന കാംപയിന് തുടക്കം കുറിച്ചത്. കേന്ദ്ര മുശാവറ അംഗം എം.എം മുഹിയുദ്ദീന്‍ മൗലവി ആലുവ പതാക ഉയര്‍ത്തിയതോടെയാണ് ദ്വിദിന കാംപയിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ജി.സി കാരക്കല്‍, ഒ.എം കരുവാരകുണ്ട് എം.അലവി, സലാം ഫൈസി ഇരിങ്ങാട്ടിരി, നൗഷാദ് മാസ്റ്റര്‍ പുഞ്ച, ഹുസ്സന്‍ മാസ്റ്റര്‍, കളത്തിങ്ങല്‍ കുഞ്ഞാപ്പു ഹാജി, അബ്ദുള്ള മൗലവി വണ്ടൂര്‍, ഇണ്ണി ഹാജി, സലാം ദാരിമി പണത്തുമ്മല്‍, എന്‍.കെ അബ്ദുറഹ്മാന്‍, യൂസുഫ് അന്‍വരി, കെ.ടി. മൊയ്തീന്‍ ഫൈസി തുവൂര്‍, സലാം ഫറോക്ക് വിഖായ സംസ്ഥാന സമിതി ചെയര്‍മാന്‍, വര്‍ക്കിങ് കണ്‍വീനര്‍ സ്വാഗത സംഘം ശംസുദ്ധീന്‍ ബദരി എന്നിവര്‍ സംസാരിച്ചു.
ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിക സമൂഹത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തകന്‍, സന്നദ്ധ സേവന മഹത്വം, സന്നദ്ധ സേവനം ഖുര്‍ആനില്‍, പൊതുപ്രവര്‍ത്തനങ്ങളും നിയമങ്ങളും എന്നീ വിഷയങ്ങളവതരിപ്പിക്കും. 4.30ന് പരേഡ് ട്രയിനിങ് നടക്കും 5.30ന് ഗ്രാന്‍ഡ് സല്യൂട്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ വ്യക്തിത്വ സെഷന്‍, കൂട്ടയോട്ടം, ബോഡി ഫിറ്റ്‌നസ്, സന്നദ്ധ സേവനം എന്നിവ നടക്കും.
വൈകീട്ട് മൂന്നിന് ആക്ടീവ് മെംബര്‍മാരുടെ സമര്‍പ്പണവും പൊതുസമ്മേളനവും സമസ്ത സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മുശാവറ അംഗം മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്അധ്യക്ഷനാകും. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. പരിശീലനം പൂര്‍ത്തിയാക്കിയ 1200 മെംബര്‍മാരെ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."