വികസനക്കാഴ്ചകളുമായി നവകേരള എക്‌സ്പ്രസ് ജില്ലയില്‍ പര്യടനം തുടങ്ങി
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ പ്രധാന വികസന നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന പ്രദര്‍ശന വാഹനം നവകേരള എക്‌സ്പ്രസ് ജില്ലയില്‍ പര്യടനം തുടങ്ങി.
ആദ്യദിനത്തിലെ പര്യടനം കായംകുളം നിയോജകമണ്ഡലത്തിലെ പനച്ചുമൂട് യു.പി. സ്‌കൂളിനു സമീപം നടന്ന ചടങ്ങില്‍ അഡ്വ. യു പ്രതിഭാഹരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഹരിപ്പാട്, അമ്പലപ്പുഴ, പള്ളിപ്പുറം എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഇന്ന് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, രാമങ്കരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും പര്യടനം നടത്തും. നാളെ ആലപ്പുഴ ടൗണ്‍ ഹാള്‍, മാരാരിക്കുളം, ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലും പര്യടനം നടത്തും. കടമ്പനാട് ജയചന്ദ്രനും സംഘവും പ്രദര്‍ശന വാഹനത്തിന് സ്വീകരണം നല്‍കുന്ന കേന്ദ്രങ്ങളില്‍ നാടന്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
നവകേരള സൃഷ്ടിക്കായുള്ള നാലു മിഷനുകളെക്കുറിച്ചും വിശദമാക്കുന്ന ത്രിമാന മോഡലുകള്‍, സമീപകാലത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവയും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."