സാമ നിലപാട് കര്‍ശനം; റിയാല്‍ വിനിമയ നിരക്ക് ശക്തം, രാജാവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
റിയാദ്: സഊദി സാമ്പത്തിക നില കൂടുതല്‍ ഭദ്രമെന്നു സഊദി അറേബ്യാന്‍ മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു. സാമ്പത്തിക നിലയില്‍ സഊദിയുടെ സുരക്ഷിതത്വം വെളിപ്പെടുത്തി അമ്പത്തിയഞ്ചാമത്തെ റിപ്പോര്‍ട്ടാണ് സാമ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തെ സാമ്പത്തിക സ്ഥിതി അവലോകനവും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടില്‍ രാജാവ് അതീവ സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. സഊദി റിയാലിന്റെ വിനിമയ നിരക്ക് ഭദ്രമാക്കി നിലനിര്‍ത്തുന്നതിനും പണ ലഭ്യത ഉറപ്പു വരുത്തുന്നതിനും സാധിച്ചതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ വര്‍ഷവും പണ, ബാങ്കിംഗ് മേഖലയില്‍ മികച്ച സൂചനകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ പണ ലഭ്യത 2.7 ശതമാനം വര്‍ധിച്ച് 1854 ട്രില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ബാങ്കുകള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. വാണിജ്യ ബാങ്കുകളിലെ ആസ്തികള്‍ രണ്ടു ശതമാനമായി ഉയര്‍ന്നതും ആകെ ആസ്തികള്‍ 2398 ബില്യണ്‍ റിയാലായി ഉയര്‍ന്നതും ഇത് വെളിപ്പെടുത്തുന്നുണ്ട്. ഇതേ വളര്‍ച്ച തന്നെയാണ് ഈ വര്‍ഷവും തുടരുന്നത്. ജൂലൈയിലെ കണക്കുകള്‍ പ്രകാരം പണ ലഭ്യത 3.9 ശതമാനം തോതില്‍ വര്‍ധിച്ച് 1872 ബില്യണ്‍ റിയാലിലെത്തി. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ 3.7 ശതമാനം തോതില്‍ വര്‍ധിച്ച് 1679 ബില്യണ്‍ റിയാലിലേക്ക് ഉയര്‍ന്നു. ബാങ്ക് ക്രെഡിറ്റുകള്‍ 3.8 ശതമാനം വര്‍ധിച്ച് 1489 ബില്യണ്‍ റിയാലിലെത്തി. ശക്തമായ നിരീക്ഷണം നടപ്പാക്കി തന്നെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള വായ്പാ ലഭ്യത വര്‍ധിപ്പിക്കുന്നതിനും ഇസ്‌ലാമിക് ബാങ്കുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കുള്ള വായ്പകള്‍ വര്‍ധിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ച് വിഷന്‍ 2030 പദ്ധതിക്കും സഊദി സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങള്‍ക്കും അനുസൃതമായി ഏല്‍പിക്കപ്പെട്ട ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സാമ ശ്രമിച്ചുവരികയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ദേശീയ സമ്പത് വ്യവസ്ഥ സേവിക്കുന്നതിലും ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും സഊദി മോണിറ്ററി ഏജന്‍സിക്ക് പ്രധാന പങ്കുണ്ടെന്നു സല്‍മാന്‍ രാജാവ് പ്രതികരിച്ചു. റിപ്പോര്‍ട്ട് രാജാവിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ (സാമ) ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി, ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അല്‍അസ്സാഫ്, സല്‍മാന്‍ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തമീം അല്‍സാലിം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."