HOME
DETAILS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം

  
backup
August 03 2016 | 18:08 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac%e0%b4%be

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇവര്‍ ചികിത്സയ്ക്കായി എടുത്ത വായ്പകള്‍ക്കു നേരത്തേ മൊറട്ടോറിയം പ്രഖാപിച്ചിരുന്നു.
വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തില്‍ അകപ്പെട്ട് വായ്പ തിരിച്ചടയ്ക്കാനാകാത്ത കര്‍ഷകരുടെ കടങ്ങള്‍ക്കും മൂന്നുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി. മഴക്കാല മീന്‍പിടുത്തവുമായി ബന്ധപ്പെട്ട് ബോട്ടും വലയും നഷ്ടപ്പെട്ട ഗ്രൂപ്പുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കും.

പാലക്കാട് ആലത്തൂര്‍ വാവുളളിയപുരം മരുതക്കോട് വീട്ടില്‍ ഷൗക്കത്ത് അലി കബീര്‍, ആലപ്പുഴ ചേര്‍ത്തല എഴുപുന്ന സൗത്ത് ആലുങ്കല്‍ ഹൗസില്‍ കെ.ആര്‍ ജോര്‍ജ്, കൊല്ലം കരുനാഗപ്പളളി ആലുംകടവ് മാന്‍നിന്നവിള വടക്കേതില്‍ ആരിഫുദ്ദീന്‍, തൃശൂര്‍ കുറുമ്പിലാവ് പഴുവില്‍ തെക്കിനിയേടത്ത് വീട്ടില്‍ ടി.ബി ഉദയഭാനു, ചാലക്കുടി പോട്ട മുട്ടത്ത് ഹൗസില്‍ എം.ജെ ജെയിംസ്, തിരുവനന്തപുരം നാലാഞ്ചിറ പാറോട്ടുകോണം തിലക് നഗര്‍ ഹൗസ് നമ്പര്‍ 31ല്‍ താജുദ്ദീന്‍ ഒമര്‍ഖാന്‍ എന്നിവര്‍ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ വീതം അനുവദിച്ചു.

തിരുവനന്തപുരം വെളളറട മണ്ണാംകോണം അരുവാട്ടുകോണം റോഡരികത്ത് വീട്ടില്‍ ഷാജി കിഷോറിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപയും തൃശൂര്‍ ഒല്ലൂക്കര, കാളത്തോട് അത്താണിക്കല്‍ വീട്ടില്‍ സന്ധ്യയുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം രൂപയും അനുവദിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ചിറ്റടി ആലക്കാട്ടുകാരന്‍ സന്തോഷിന്റെ മകള്‍ ആവണി സന്തോഷി(2 വയസ്സ്)ന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം രൂപയും ആലപ്പുഴ കുട്ടനാട് തലവടി തെക്ക് വലിയതറയില്‍ വി.എ ഉത്തമന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷം രൂപയും അനുവദിച്ചു. ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യവേ അപകടത്തില്‍പെട്ട് മരിച്ച ചേര്‍ത്തല മാടത്തുങ്കല്‍ വീട്ടില്‍ വെങ്കിടേഷിന്റെ കുടുബത്തിന് രണ്ടു ലക്ഷം രൂപ അനുവദിച്ചു.

മതില്‍ തകര്‍ന്നുവീണ് മരിച്ച കണ്ണൂര്‍ മട്ടന്നൂര്‍ ചാവശ്ശേരിപറമ്പ് അറഫ മന്‍സിലില്‍ ആബിദ, മകള്‍ നിസ്‌വ മെഹറിന്‍ എന്നിവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും മുങ്ങിമരിച്ച അമ്പലപ്പുഴ തോട്ടപ്പളളി പുതുവല്‍ വീട്ടില്‍ ആദിത്യന്റെ (രണ്ടണ്ടര) കുടുംബത്തിന് മൂന്നു ലക്ഷം രൂപയും അനുവദിച്ചു.

മത്സ്യക്കച്ചവടത്തിനിടയില്‍ വാഹനമിടിച്ച് മരിച്ച കൊല്ലം നെടുമ്പന മിയന്നൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ അബ്ദുല്‍ മുത്തലീഫിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago