മാലിന്യക്കൂമ്പാരം: പൊറുതിമുട്ടി തൊഴിലുറപ്പ് തൊഴിലാളികള്‍
ഒറ്റപ്പാലം: മാലിന്യക്കൂമ്പാരങ്ങളിലൂടെ പൊറുതിമുട്ടി തൊഴിലുറപ്പ് തൊഴിലാളികള്‍. അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡില്‍ കോഴിമാലിന്യങ്ങള്‍, കക്കൂസ് മാലിന്യം, വിവാഹ സല്‍ക്കാരങ്ങളുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ യാതൊരു നിയന്ത്രണവുമില്ലാതെ മാലിന്യം തള്ളുന്ന അര കിലോമീറ്ററോളം ദൂരമാണ് നീര്‍ച്ചാല്‍ സംരക്ഷണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരണം നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മൂന്നുദിവസമായി 34 തൊഴിലാളികള്‍ ഈ മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നത് കയ്യുറകളും മാസ്‌കും ധരിക്കാതെയാണ്. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയുള്ള പ്രവൃത്തികള്‍ എലിപ്പനി പോലെയുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകും. സുരക്ഷാ സംവിധാനങ്ങളുടെ കുറവ് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഉത്തരവാദിത്വമുള്ള പഞ്ചായത്ത്തല ഉദ്യോഗസ്ഥര്‍ ഇത്തരം മേഖലകളിലെ പ്രവൃത്തി ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ ആരോഗ്യ സുരക്ഷാ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ചാലുകളില്‍നിന്ന് നീക്കം ചെയ്യുന്ന അഴുകിയ മാലിന്യങ്ങളില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധത്തോടൊപ്പം, പുഴുക്കളുള്ളതായും തൊഴിലാളികള്‍ പറയുന്നു. മുരുക്കുംപറ്റ മുതല്‍ മലപ്പുറം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി റോഡുവരെയാണ് നീര്‍ച്ചാല്‍ സംരക്ഷണത്തിന്റ ഭാഗമായാണ് പ്രവൃത്തികള്‍ നടക്കുന്നത്. ഒരുലക്ഷം രൂപ വകയിരുത്തിയ പദ്ധതിയില്‍ 450 പ്രവൃത്തി ദിനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."