സഹപാഠികളും നാട്ടുകാരും കനിഞ്ഞു; നിര്‍ധന കുടുംബത്തിന് വീടൊരുങ്ങുന്നു
അലനല്ലൂര്‍: ഭര്‍ത്താവ് മരണപ്പെട്ട് വാടകവീട്ടില്‍ താമസിക്കുന്ന രജിനികക്കും മക്കള്‍ക്കും സ്വന്തംവീട് ഒരുങ്ങുന്നു. എടത്തനാട്ടുക്കര മുണ്ടക്കുന്ന് സ്വദേശി രജിനിയുടെ ഭര്‍ത്താവ് മണലി പറമ്പില്‍ പ്രഭാകരന്‍ കഴിഞ്ഞ വര്‍ഷമാണ് കോട്ടക്കലില്‍ വച്ച് നടന്ന വാഹനാപകടത്തില്‍ മരിച്ചത്. ഇതോടെ രജിനിയും കുടുംബവും ദുരിതത്തിലായി.
വാടക വീട്ടില്‍ താമസിക്കുന്ന ഈ കടുംബത്തിന് സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കാരത്തിനായി കുടുംബസ്വത്തായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് മക്കളുടെ സഹപാഠികളും നാട്ടുകാരും ചേര്‍ന്നാണ് വീട് നിര്‍മികുന്നത്. പ്രഭാകരന്റെ മൂത്തമകള്‍ മിഥുന,നിഥുന, അനൂപും കോട്ടക്കല്‍ ചെറുകുളമ്പ ഐ.കെ.ടി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ്. ഈ വിദ്യാലയത്തിലെ എന്‍.എസ്.എസ് യുനിറ്റിന്റെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് വീട് നിര്‍മിക്കുന്നത്.
വീടിന്റെ കട്ടിലവെപ്പ് അഡ്വ. എന്‍. ഷംസുദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ് അധ്യക്ഷയായി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റഫീഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. അഫ്‌സറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീനത്ത്, ബ്ലോക്ക് അംഗം വി. പ്രീത, പഞ്ചായത്തംഗങ്ങളായ സി. മുഹമ്മദാലി, എം .റഹ്മത്ത്, എം. ഷൈലജ, ഒ. ഫിറോസ്, ഇ. സുകുമാരന്‍, പി. ജയശങ്കര്‍, എം.പി.എ, ബക്കര്‍, പി.പി അലി, ടി. യുസഫ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ബി. ഹിരണ്‍, കെ. മുഹമ്മദ് ബഷീര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ സി. അലി ഷംനാന്‍, പി. സുഹൈല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."