HOME
DETAILS

കേരളത്തിലെ വൈദ്യുത അപകടങ്ങള്‍

  
backup
August 03 2016 | 18:08 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99

വൈദ്യുതിയില്ലാതെ ജീവിതം മുന്നോട്ടുപോവുകയില്ല എന്നതിലേക്ക് ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. വൈദ്യുതി അടുത്ത സുഹൃത്ത് തന്നെയാണ്. പക്ഷേ, ഏത് സുഹൃത്തിനോടും ഇടപെടുമ്പോഴും ശ്രദ്ധയോടെയും പക്വതയോടെയും ഇടപെടണമെന്ന സന്ദേശമാണ് ഇവിടെ ഓര്‍ക്കേണ്ടത്. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടുമിക്ക വൈദ്യുത അപകടങ്ങളും അജ്ഞതയെക്കാള്‍ അശ്രദ്ധകൊണ്ടാണ് സംഭവിക്കുന്നത്. കെ.എസ്.ഇ.ബി ജീവനക്കാരും ഇത്തരത്തില്‍ അപകടത്തില്‍പെട്ടുകൊണ്ടിരിക്കുന്നു.

രാത്രിയില്‍ വഴിയില്‍ പൊട്ടിവീണുകിടിക്കുന്ന വൈദ്യുത കമ്പിയില്‍ തടഞ്ഞോ, വൈ വൈദ്യുതകമ്പി പൊട്ടിവീണുകിടക്കുന്ന വെള്ളത്തിലിറങ്ങുമ്പോഴോ, വൈദ്യുത ലൈനുമായി തൊട്ടുനില്‍ക്കുന്ന മരച്ചില്ലകള്‍ തറയില്‍ നിന്ന് മുറിക്കുമ്പോഴോ അപകടങ്ങള്‍ സംഭവിക്കാം. ഷോക്കേറ്റ് തെറിച്ചുവീണ് പരുക്കു പറ്റുന്നതാണ് മറ്റൊരപകടം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള തീപിടുത്തമാണ് മറ്റൊന്ന്. ഇന്‍സുലേഷന്‍ തകരാറാണ് മിക്കപ്പോഴും ഇതിനു കാരണം. വൈദ്യുതവാഹിയുടെ കവചം പഴകി ദ്രവിക്കുന്നതിനാലോ ചതയുന്നതിനാലോ ഇത് സംഭവിക്കാം.

ഒരാള്‍ക്ക് ഷോക്കേറ്റു കഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നറിഞ്ഞിരിക്കണം. ഒരാള്‍ ഷോക്കേറ്റു വീണ് പിടയുന്നതു കണ്ടാല്‍ ആദ്യമായി ചെയ്യേണ്ടത് അവിടേക്ക് പോകുന്ന വൈദ്യുതി പ്രവാഹം ഒഴിവാക്കുക എന്നതാണ്. ശേഷം മാത്രമേ ഷോക്കേറ്റയാളെ സമീപിക്കാവൂ. ദേഹത്തുകൂടി വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കുന്നയാളെ ഓടിച്ചെന്ന് പിടിച്ചാല്‍ പിടിക്കുന്നയാളും അപകടത്തില്‍പെടും. സ്വിച്ച് ഓഫാക്കാന്‍ കഴിയാത്തപക്ഷം നനവില്ലാത്ത കമ്പോ നീളമുള്ള കയറോ തുണിയോ മറ്റോ ഉപയോഗിച്ച് അയാളെ മാറ്റേണ്ടതാണ്. വൈദ്യുതാഘാതമേറ്റാല്‍ ശ്വസനം തടസപ്പെടും. വളരെ വേഗം നീങ്ങിക്കിട്ടുന്ന ഷോക്കാണെങ്കില്‍ ശ്വസനതടസം തനിയേ മാറിയേക്കും. ഷോക്കേടയാള്‍ ബോധം കെടുകയും ഹൃദയമിടിപ്പ് തുടരുകയും ചെയ്യുന്നുണ്ടെങ്കില്‍ അറിയാവുന്ന മാര്‍ഗമുപയോഗിച്ച് കൃത്രിമ ശ്വാസോച്ഛാസം നല്‍കണം. അപകടത്തില്‍പ്പെട്ടയാള്‍ സ്വതന്ത്രമായും ക്രമമായും ശ്വസിക്കുന്നതുവരെ ഇതു തുടരണം. ചിലപ്പോള്‍ മണിക്കൂറുകളോളം ശ്വാസോച്ഛാസപ്രക്രിയ തുടരേണ്ടിവരും.

ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെങ്കില്‍ യാത്രയ്ക്കിടയിലും കൃത്രിമ ശ്വാസോച്ഛാസം നല്‍കിക്കൊണ്ടിരിക്കണം. അല്ലാത്തപക്ഷം ആശുപത്രിയില്‍ എത്തിയാലും പ്രയോജനമുണ്ടാവില്ല.ഷോക്കേറ്റയാള്‍ക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥയെ മറികടക്കാന്‍ ശരീരം തിരുമ്മിച്ചൂടാക്കണം. വൈദ്യുത ഉപകരണങ്ങളുടെ ലോഹാവരണങ്ങളെ ഭൂസമ്പര്‍ക്കം (എര്‍ത്തിങ്) ചെയ്തിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവയുടെ ബാഹ്യാവരണങ്ങളില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന വൈദ്യുതി ഉടന്‍ ഭൂമിയിലേക്ക് ഒഴുകുന്നതിനാണിത്. നിയമാനുസൃതമായി വീട് വയറിങിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള തരത്തില്‍ എര്‍ത്തിങ് ചെയ്യേണ്ടതാണ്. എര്‍ത്തിങിന്റെ പ്രതിരോധം ഇടയ്ക്കിടെ അളന്ന് തൃപ്തികരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വയറിങിന്റെ ഇന്‍സുലേഷന്‍ പ്രതിരോധവും കാലാക്കാലങ്ങളില്‍ അളന്ന് തൃപ്തിപ്പെടേണ്ടതുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുള്ള തീപിടുത്തം ഒഴിവാക്കുവാന്‍ ഇത് സഹായിക്കും.

വയറിങുമായി ബന്ധപ്പെട്ട സ്വിച്ചുകളിലോ മറ്റേതെങ്കിലും വൈദ്യുത ഉപകരണങ്ങളിലോ എത്ര നിസാരമായ റിപ്പയര്‍ ചെയ്യുമ്പോഴും മെയിന്‍സ്വിച്ച് ഓഫ് ചെയ്യണം. മെയിന്‍സ്വിച്ചിലെ ഫ്യൂസ് കാരിയറുകള്‍ പുറത്തെടുത്ത് റിപ്പയര്‍ ചെയ്യുന്നയാള്‍ അത് കൈവശം വെച്ചിരിക്കേണ്ടതാണ്. പുതിയ തരം വയറിങ് ഫ്യൂസുകളുടെ സ്ഥാനത്ത് എം.സി.ബികളാവും ഉണ്ടാവുക. അവ ഓഫ് ചെയ്താല്‍ മതി. ഇന്‍സുലേഷന്‍ ഉള്ള ഗ്ലൗസുകള്‍, സ്‌ക്രൂ ഡ്രൈവറുകള്‍, പ്ലെയേഴ്‌സ്, ആണിയില്ലാത്തും ഈര്‍പ്പമില്ലാത്തതുമായ ചെരിപ്പുകള്‍ തുടങ്ങിയ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. കത്തിപ്പോയ ഫ്യൂസുകള്‍ക്ക് പകരം ഒരിക്കലും കനമുള്ള ചെമ്പുകമ്പി കെട്ടിയിടാന്‍ പാടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടോ ഓവര്‍ലോഡോ ഉണ്ടാകുമ്പോള്‍ സ്വയം ഉരുകിപ്പോയി വയറിംഗ് സര്‍ക്യൂട്ടിനെ രക്ഷിക്കുവാന്‍ വേണ്ടിയുള്ളതാണ് ഫ്യൂസെന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  8 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  29 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  38 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  43 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago