HOME
DETAILS
MAL
രാജ്യത്ത് 11.35 ലക്ഷം വ്യാജ പാന്കാര്ഡുകളുണ്ടെന്ന് സുപ്രിം കോടതി
backup
June 11 2017 | 21:06 PM
ന്യൂഡല്‍ഹി: രാജ്യത്ത് വ്യക്തികളുടെ പേരിലുള്ള 10.52 ലക്ഷം വ്യാജ പാന്കാര്ഡുകളുണ്ടെന്നും ഇത് ആകെ കാര്‍ഡുകളുടെ 0.4 ശതമാനം വരുമെന്നും സുപ്രിംകോടതി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ദോഷകരമായ ഇത് ചെറിയ കണക്കായി തള്ളിക്കളയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ആകെ 11.35 ലക്ഷം വ്യാജ പാന്‍കാര്‍ഡുകള്‍ കണ്ടെത്തിയതില്‍ 0.83 ശതമാനം ഒഴിച്ച് ബാക്കിയെല്ലാം വ്യക്തിഗത അക്കൗണ്ടുകളാണ്. ആദായ നികുതി റിട്ടേണിന് പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ നിയമസാധുതയെ കുറിച്ച് കോടതി തയാറാക്കിയ 157 പേജുള്ള വിധിന്യായത്തിലാണ് പുതിയ കണക്കുകള്‍ കോടതി പുറത്തുവിട്ടത്. നിലവില്‍ ആധാറുള്ളവര്‍ക്ക് നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."