കൊളീജിയത്തോട് വിയോജിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു
,
നടപടി സ്ഥലംമാറ്റം പുനപ്പരിശോധിക്കണമെന്ന ആവശ്യം തള്ളിയതോടെബല്‍കിസ്
ബാനു കൂട്ട ബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് കനത്ത ശിക്ഷയും പിഴയും വിധിച്ചത് ഈ ജഡ്ജി ആയിരുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ മറ്റൊരു അപൂര്‍വത സൃഷ്ടിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ.താഹില്‍രമണി രാജിവച്ചു. രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി. മദാസില്‍ നിന്ന് മേഘാലയയിലേക്ക് സ്ഥലം മാറ്റിയ നടപടി പുനപ്പരിശോധിക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൊളീജിയം തള്ളുകയായിരുന്നു. ഇതോടെയാണ് അവര്‍ പദവി രാജിവച്ചത്. രാജിക്കത്ത് അവര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചുകൊടുക്കുകയും ചെയ്തു. രാജിക്കത്തിന്റെ പകര്‍പ്പ് കൊളീജിയം അധ്യക്ഷന്‍ കൂടിയായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും അവര്‍ അയച്ചുകൊടുത്തു. വെള്ളിയാഴ്ച രാത്രിയാണ് വിജയ രാജി സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിജയ നിയമിതയായത്. ഒരു വര്‍ഷം പൂര്‍ത്തിയായതോടെ കഴിഞ്ഞ മാസം 28 ന് അവരെ മേഘാലയയിലേക്ക് സ്ഥലം മാറ്റി കൊളീജിയം ശുപാര്‍ശ ചെയ്തു. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.കെ മിത്തലിനെ മദ്രാസിലേക്കും വിജയയെ മേഘാലയയിലേക്കും സ്ഥലം മാറ്റാനായിരുന്നു കൊളീജിയം തീരുമാനം. ഇതോടെയാണ് 75 ജഡ്ജിമാരുള്ള വലിയ ഹൈക്കോടതിയില്‍ നിന്ന് മൂന്നു ജഡ്ജിമാര്‍ മാത്രമുള്ള ചെറിയ ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയതിലുള്ള പ്രതിഷേധം അറിയിച്ച് അവര്‍ രാജി പ്രഖ്യാപിച്ചത്.
ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഏറ്റവും നിഷ്ഠൂരസംഭവങ്ങളിലൊന്നായ ബല്‍കിസ് ബാനു കൂട്ടബലാല്‍സംഗക്കേസ് പരിഗണിക്കുകയും പ്രതികള്‍ക്ക് കനത്ത ശിക്ഷയും പിഴയും വിധിച്ചതും വിജയ ആയിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ബല്‍കീസ് ബാനു കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പുറപ്പെടുവിച്ച വിധിയാണ് 'സ്ഥലംമാറ്റ ശിക്ഷ' യുടെ കാരണമെന്ന് ആക്ഷേപമുണ്ട്. കേസിലെ 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും അഞ്ചു പൊലിസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴു പേരെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി വിധി അവര്‍ റദ്ദാക്കുകയും ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."