പി.ഡബ്ല്യു.ഡിക്ക് ഉത്തരവാദിത്തമില്ല: മന്ത്രി സുധാകരന്‍
.
കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദി പൊതുമരാമത്ത് വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍. പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് പതിവാകുന്ന നഗരത്തിലെ റോഡുകള്‍ പരിശോധിക്കാനെത്തിയപ്പോള്‍ കുണ്ടന്നൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഗതാഗതം നിയന്ത്രിക്കേണ്ടത് പൊലിസും ജില്ലാ കലക്ടറുമാണ്. കുണ്ടന്നൂരില്‍ നിലവിലുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡിക്ക് ഒന്നും ചെയ്യാനില്ല. അത് എസ്.പിയോട് ചോദിക്കണം. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എസ്.പിയുമായോ കലക്ടറുമായോ ചര്‍ച്ച ചെയ്യാം. എന്‍ജിനിയര്‍മാര്‍ക്ക് റോഡ് നിര്‍മിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ.
മൂന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇവിടുത്തെ ഗതാഗത സംവിധാനം പരിഷ്‌കരിക്കണം. എറണാകുളത്ത് മുന്‍പും ഇത്തരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. മെട്രോയുടെ നിര്‍മാണസമയത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുണ്ട്. രണ്ട് ഫ്‌ളൈ ഓവറുകള്‍ ഒന്നിച്ച് നിര്‍മിക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇവിടെ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ചിലയാളുകള്‍ ശ്രമിക്കുന്നുണ്ട്.
നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ഫ്‌ളൈ ഓവര്‍ നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാണ് റോഡ് നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. 45 റോഡുകളിലെ തകര്‍ന്ന ഭാഗങ്ങള്‍ ശരിയാക്കിത്തുടങ്ങിയിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ട് തയാറായിട്ടുണ്ട്.
കുണ്ടന്നൂരിലെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ പേരില്‍ ടോള്‍ പിരിക്കില്ല. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ പണം ഉപയോഗിച്ചാണ് പാലം നിര്‍മാണം നടത്തുന്നത്. അതിനാല്‍ ടോള്‍ പിരിക്കില്ല. പൂര്‍ണമായി തകര്‍ന്നുകിടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാലാരിവട്ടം- കാക്കനാട്, സീ പോര്‍ട്ട്- എയര്‍ പോര്‍ട്ട് റോഡ് എന്നിവിടങ്ങളിലും മന്ത്രിയും സംഘവും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."