സാന്താ വേഷമണിഞ്ഞ് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്
തലശ്ശേരി: യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസില്‍ പ്രതിയെ 12 വര്‍ഷം കഠിന തടവിനും 10 ലക്ഷം രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. ചെറുതാഴം ആദംപൊലില്‍ ഹൗസില്‍ ജയിംസ് ആന്റണിയെ (45) ആണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ. ഹാരിസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവ് അനുഭവിക്കേണ്ടി വരും. പിഴ പരാതിക്കാരിയായ യുവതിക്കു നല്‍കണം.
പരിയാരം എമ്പേറ്റ് വെളിച്ചന സ്വദേശിയായ യുവതിയെ വീടിനടുത്ത ദേവാലയത്തില്‍ പോയി മടങ്ങവെ പ്രതി സാന്താക്ലോസിന്റെ വേഷമണിഞ്ഞ് മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
കൂടെയുണ്ടായിരുന്ന മകനും പിതാവിനും ചെറിയതോതില്‍ പൊള്ളലേറ്റു. പ്രതിക്കു യുവതിയോടുള്ള മുന്‍ വൈരാഗ്യമാണ് ആസിഡ് ഒഴിക്കാന്‍ കാരണമെന്ന് പരിയാരം പൊലിസ് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡിഷനല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ സി.കെ രാമചന്ദ്രന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."