ഒഡിഷയില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാനകള്‍ ചരിഞ്ഞു
ഭുവനേശ്വര്‍: ഒഡിഷയില്‍ വൈദ്യുത ലൈനില്‍ തട്ടി ഏഴു കാട്ടാനകള്‍ ചെരിഞ്ഞു. ഇത്രയും കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞ സംഭവം ഇതാദ്യമാണ്. ഒഡിഷയിലെ ദെന്‍കനാലിനടുത്ത സാദര്‍ വനമേഖലയോടു ചേര്‍ന്നായിരുന്നു അപകടം. 13 കാട്ടാനകള്‍ വനാതിര്‍ത്തിയോടു ചേര്‍ന്നു പോകുന്നതിനിടയിലാണ് ഏഴെണ്ണത്തിനു 11 കെ.വി വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റതെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജിതേന്ദ്ര നാഥ് ദാസ് പറഞ്ഞു.
ഇവയില്‍ അഞ്ചെണ്ണം പിടിയാനകളാണ്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ 17 മുതല്‍ 18 അടിവരെ വൈദ്യുതി ലൈന്‍ ഉയര്‍ത്താന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
2009 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ വൈദ്യുതാഘാതമേറ്റ് 655 ആനകള്‍ ചരിഞ്ഞിട്ടുണ്ടെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വര്‍ഷത്തില്‍ 80 ആനകളും ഓരോ മാസത്തിലും ഏഴ് ആനകളും ഓരോ നാലു ദിവസങ്ങളില്‍ ഒരാനയെന്ന നിലയിലും ചരിയുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."