ജി.എസ്.ടി ബില്‍ ഇതുവരെ
2000ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ഏകീകൃത നികുതി സമ്പ്രദായത്തെ കുറിച്ച് ചര്‍ച്ച നടന്നത്.
2007ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി പി ചിദംബരം ജി.എസ്.ടി സമ്പ്രദായം മൂന്നു വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചു
2008ല്‍ ജി.എസ്.ടി സംബന്ധിച്ച മന്ത്രിസഭാ സമിതി അധ്യക്ഷനും പശ്ചിമ ബംഗാള്‍ ധനമന്ത്രിയുമായ അസിം ഗുപ്ത കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2011ല്‍ ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സായി. പിന്നീടത് പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ടു.
2013ല്‍ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി വിശദമായ ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
(ഇതിനിടെ യു.പി.എ മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014 മെയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി)
2014 ഡിസംബര്‍ 19: ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
2015 മെയ് ആറ്: ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സായി
2015 മെയ് 12: ഭൂപേന്ദര്‍ യാദവ് അധ്യക്ഷനായ രാജ്യസഭയുടെ 21 അംഗ സെലക്ട് കമ്മിറ്റിക്കു മുമ്പാകെ ബില്‍ റഫര്‍ ചെയ്തു.
2015 ജൂലൈ 22: സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
2015, ഓഗസ്റ്റ്, ഡിസംബര്‍, ജനുവരി: മഴക്കാല, ശീതകാല സമ്മേളനങ്ങളില്‍ പ്രതിപക്ഷ കക്ഷികളുടെ ബഹളം മൂലം ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാനേ കഴിഞ്ഞില്ല
2016 ഓഗസ്റ്റ് മൂന്ന്: ബില്‍ രാജ്യസഭയില്‍ പാസ്സായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."