അമിത് ഷാ ഇന്ന് അസമില്‍; സന്ദര്‍ശനം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ആദ്യം
ഗുവാഹത്തി: ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും. നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ യോഗത്തിനായാണ് അദ്ദേഹം ഗുവാഹത്തിയില്‍ എത്തുന്നതെങ്കിലും ദേശീയ പൗരത്വ പട്ടിക(എന്‍.ആര്‍.സി) സംബന്ധിച്ചാവും സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.
പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ അസം സന്ദര്‍ശനമാണിത്. പട്ടികയില്‍ ആകെ പുറത്തായ 19 ലക്ഷം പേരില്‍ 70 ശതമാനവും ബംഗാളി ഹിന്ദുക്കള്‍ ആയതോടെ പട്ടികയ്‌ക്കെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു. പട്ടിക വീണ്ടും പ്രസിദ്ധീകരിക്കണമെന്നും റീ വെരിഫിക്കേഷന്‍ വേണമെന്നുമുള്ള ആവശ്യം ബി.ജെ.പി കേന്ദ്രങ്ങള്‍ ഉന്നയിച്ചുവരുന്നതിനിടെയാണ് അമിത്ഷായുടെ സന്ദര്‍ശനം.
വടക്കു കിഴക്കന്‍ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസത്തിനായുള്ള നോഡല്‍ ഏജന്‍സിയാണ് നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍. എട്ടു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരുമാണ് കൗണ്‍സിലില്‍ അംഗങ്ങളായുള്ളത്. കൗണ്‍സില്‍ യോഗശേഷം സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പ്രത്യേക കൂടിക്കാഴ്ചയും ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തും. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം, അസം കരാറിലെ ആറാം വകുപ്പ്, ബ്രൂ വിഭാഗങ്ങള്‍, വിവിധ വികസന പദ്ധതികള്‍ തുടങ്ങിയവയാണ് അജണ്ടയിലുള്ള ചര്‍ച്ച വിഷയങ്ങള്‍. ഒപ്പം മേഖലയിലെ സുരക്ഷ അവലോകനവും നടത്തും.
Amit Shah visits assam today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."