HOME
DETAILS

ബാലാവകാശ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം: മുഖ്യമന്ത്രി

  
backup
October 27 2018 | 19:10 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

 

തിരുവനന്തപുരം: കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി തദ്ദേശ സ്വയംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ ബാല സംരക്ഷണ സമിതി ശാക്തീകരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം സമൂഹത്തിലാകെ വളര്‍ത്തുന്ന നിരവധി പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണ്. കുട്ടികള്‍ വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളാണ് ദിനം പ്രതി അഭിമുഖീകരിക്കുന്നത്. ശാരീരിക, മാനസിക പീഡനങ്ങള്‍ക്കപ്പുറം ലൈംഗിക പീഡനത്തിനും നിരവധി കുട്ടികള്‍ ഇരയാവുന്നു. പൊതുഇടങ്ങളില്‍പോലും കുട്ടികള്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നു എന്ന സാഹചര്യമാണ്. വീടാണ് ഏറ്റവും സുരക്ഷിത സ്ഥലമെങ്കിലും അവിടെയും വ്യത്യസ്ത അനുഭവങ്ങളുണ്ടാകുന്ന ധാരാളം സാഹചര്യമുണ്ട്.
കുട്ടികളുടെ കൂടെ ചെലവഴിക്കാന്‍ മാതാപിതാക്കള്‍ നല്ലതുപോലെ സമയം കണ്ടെത്തണം. അതിന് അവര്‍ക്ക് സമയം കിട്ടാതിരുന്നാല്‍ കുട്ടികള്‍ക്കു വഴിതെറ്റാം. വഴിതെറ്റിയ കുട്ടിയെ തിരിച്ചു നടത്തുന്നതിനേക്കാള്‍ ഭേദം തെറ്റായ വഴിയേ കുട്ടി പോകാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുന്നതാണ്. സംസ്ഥാനം നേരിടുന്ന ഗൗരവമേറിയ പ്രശ്‌നമല്ലെങ്കിലും ബാലവേലക്കെതിരേയും നാം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായി.സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സുരേഷ്, തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍, ജുവനൈല്‍ പൊലിസ് യൂണിറ്റ് നോഡല്‍ ഓഫിസര്‍ എസ്. നിശാന്തിനി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗങ്ങളായ ഡോ. എം.പി. ആന്റണി, ശ്രീല മേനോന്‍ എന്‍, സിസ്റ്റര്‍ ബിജി ജോസ്, സി.ജെ. ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  14 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  14 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  14 days ago