മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി: ഉടന്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
കൊച്ചി: സുപ്രിം കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭയ്ക്കും കത്തുനല്‍കി. സുപ്രിംകോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ മരട് നഗരസഭയ്ക്ക് എല്ലാസഹായവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഫ്ളാറ്റിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് കലക്ടറുമായി ആലോചിച്ചുതീരുമാനിക്കണമെന്നും പൊളിച്ചുമാറ്റാനുള്ള ഏജന്‍സിയെ കണ്ടെത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
അതേ സമയം ഫ്ളാറ്റുകള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്ക് പൊളിക്കാനാവില്ല, തീരുമാനമെടുക്കാനായി ഉടന്‍തന്നെ മരട് കൗണ്‍സില്‍ ചേരണമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എച്ച് നാദിറ പറഞ്ഞു.
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റുകളാണ് ഈ മാസം 20നകം പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."