വിശുദ്ധ സ്ഥലങ്ങളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ചു വര്‍ഷം തടവും മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയും
റിയാദ്: പുണ്യ സ്ഥലങ്ങളെയും മതചിഹ്നങ്ങളെയും അപകീര്തിര്ത്തിപ്പെടുത്തുന്നവര്ക്ക് മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം അപകീര്ത്തകള് ചെയ്യുന്നത് സൈബര്‍ കുറ്റകൃത്യമാണെന്നും ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുറ്റം ചെയ്യുന്നത് നല്ലതായി ചിത്രീകരിക്കുന്നതും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും അതിനു വേണ്ടി പ്രചാരണം നടത്തുന്നതും ഇതേ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പൊതുനിയമത്തിനും മതമൂല്യങ്ങള്‍ക്കും സംസ്കാരത്തിനും വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രതക്കും കോട്ടം തട്ടിക്കുന്ന വീഡിയോ ക്ലിപ്പിംഗുകളും സന്ദേശങ്ങളും മറ്റും തയാറാക്കുന്നതും അയച്ചുകൊടുക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."