HOME
DETAILS

നടക്കാവ് കോളനി: ഒരുകോടിയുടെ വികസനം അനിശ്ചിതത്വത്തില്‍

  
backup
October 28 2018 | 03:10 AM

%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af

തൃക്കരിപ്പൂര്‍: പട്ടികജാതി കോളനികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി അഞ്ചുവര്‍ഷംമുന്‍പ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നടക്കാവ് ഹരിജന്‍ കോളനിയിലെ സ്വയംപര്യാപ്തഗ്രാമം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചനിലയില്‍. ഒരുകോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 2013 ഓഗസ്റ്റ് ഒന്നിനാണ് തുടക്കംകുറിച്ചത്. ഓരോ നിയോജകമണ്ഡലത്തിലും ഒരു കോളനിയെ സ്വയംപര്യാപ്തഗ്രാമമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി അന്നത്തെ എം.എല്‍.എയായിരുന്ന കെ. കുഞ്ഞിരാമന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ നടക്കാവ് കോളനിയെ തിരഞ്ഞെടുത്തത്.
കരാറുകാരുടെ കെടുകാര്യസ്ഥതകൊണ്ടും അധികൃതരുടെ അനാസ്ഥകൊണ്ടുമാണ് പദ്ധതി നിലച്ചതെന്നാണ് ആരോപണം. കെ. കുഞ്ഞിരാമനു ശേഷം എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട എം. രാജഗോപാലന്റെ ഭാഗത്തുനിന്ന് കോളനി സ്വയം പര്യാപ്ത ഗ്രാമം പദ്ധതിക്ക് വേണ്ടിയുളള തുടര്‍ പ്രവര്‍ത്തനവും ഉണ്ടായില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ഒരുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ മുന്‍കൂറായി പട്ടികജാതി വികസനവകുപ്പിന് തുക അനുവദിച്ചിരുന്നു. ഇരുപതോളം പ്രവൃത്തികളാണ് കോളനിയിലും അനുബന്ധമായും നടത്തുന്നതിന് സര്‍വേയിലൂടെ കണ്ടെത്തിയിരുന്നത്.
വീടുകളുടെ മേല്‍ക്കൂരപുതുക്കല്‍ ഉള്‍പ്പടെ പുനരുദ്ധാരണം, റോഡുകളും ഓവുചാലുകളും നിര്‍മിക്കല്‍, ശ്മശാന നവീകരണം, കളിസ്ഥലനിര്‍മാണം, കമ്യൂണിറ്റി ഹാള്‍ നിര്‍മാണം, ശുദ്ധജലവിതരണ പദ്ധതി, പുതിയ വീടുകളുടെ നിര്‍മാണം, കുട്ടികളുടെ വിദ്യാഭ്യാസ വികസനപദ്ധതി, സോളാര്‍ തെരുവുവിളക്ക്, മാലിന്യസംസ്‌കരണം, ടോയ്‌ലറ്റ് നിര്‍മാണം, എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, വൃദ്ധസദനം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആലുവ ഫോറസ്റ്റ് ഇന്‍ഡസ്ട്രിസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് കമ്പനി കരാറെടുത്ത് മറ്റൊരുവ്യക്തിക്ക് ഉപകരാര്‍ നല്‍കിയാണ് പ്രവൃത്തി തുടങ്ങിയത്. കോളനിയിലെ ഒരു റോഡും എതാനും വീടുകളില്‍ മേല്‍ക്കൂര പുതുക്കി പണിയുകയും ചെയ്തിരുന്നു.
തുടക്കത്തില്‍ത്തന്നെ നിര്‍മാണത്തില്‍ അപാകതയുമുണ്ടായി. നിര്‍മാണപ്രവൃത്തി നടത്തിയ വീട്ടിനുള്ളില്‍ കിടക്കുകയായിരുന്ന യുവാവിന്റെമേല്‍ മേല്‍ക്കൂരയിലെ സിമന്റുപാളി അടര്‍ന്നുവീണ് പരുക്കേല്‍ക്കുകയുംചെയ്തു. ആവശ്യത്തിനു സിമന്റും അസംസ്‌കൃത വസ്തുക്കളും ചേര്‍ക്കാത്തതിനെത്തുടര്‍ന്ന് പല വീടുകളിലെയും പ്രവൃത്തി പൂര്‍ത്തിയാവുന്നതിനുമുന്‍പുതന്നെ നാശംനേരിട്ടു.
കോളനിവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രവൃത്തി നിര്‍ത്തിവച്ചു. കരാറുകാരനോട് ഗുണമേന്മ ഉറപ്പാക്കി നിര്‍മാണപ്രവൃത്തികള്‍ നടത്താന്‍ നിര്‍ദേശമുണ്ടായെങ്കിലും തുടര്‍നടപടികളുണ്ടായില്ല. വീടുകളുടെ പ്രവൃത്തിയും മുടങ്ങിക്കിടക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  43 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago