HOME
DETAILS
MAL
രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് ബി.സി.സി.ഐ നീക്കി
backup
September 08 2019 | 20:09 PM
ന്യൂഡല്‍ഹി: രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ബി.സി.സി.ഐ നീക്കി.
രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് ഉന്നതരാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വിലക്ക് നീങ്ങിയതോടെ ഈ മാസം 28ന് മുന്‍പ് തന്നെ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കും.
നേരത്തേ 2014ല്‍ വിവാദ നായകന് ലളിത് മോഡി രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു അവരെ ബി.സി.സി.ഐ വിലക്കിയത്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട അഴിമതിയില്‍ വിലക്ക് നേരിട്ടിരുന്ന ലളിത് മോഡിയെ ഈ സമയത്ത് പ്രസിഡന്റായി രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് തെരഞ്ഞെടുത്തതായിരുന്നു ബോര്‍ഡിനെ ചൊടിപ്പിച്ചത്.
അഞ്ച് വര്‍ഷത്തോളമാണ് അവര്‍ക്ക് വിലക്കിനെത്തുടര്‍ന്ന് ബി.സി.സി.ഐക്ക് പുറത്ത് നില്‍ക്കേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."