മാര്‍ച്ചിനിടെ അതിക്രമം; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
ചങ്ങരംകുളം: ഡി.വൈ.എഫ്.ഐ ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ നടന്ന അതിക്രമങ്ങള്‍ക്കെതിരേ പൊലിസ് നിസ്സംഗ സമീപനമാണ് നടത്തുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്.
ആക്രമത്തിന്റെ പേരില്‍ പഞ്ചായത്തില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായവരെ പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് പ്രകാരംകേസെടുക്കണം. മുന്‍പും ഇവരില്‍ നിന്നും ഇത്തരം അക്രമണങ്ങള്‍ പഞ്ചായത്തിന് നേരിട്ടിട്ടുണ്ട്. വനിത പഞ്ചായത്ത് അധ്യക്ഷയുടെ വ്യക്തമായ പരാതി ഉണ്ടായിട്ടും പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാതെ കേവലം ചെറിയ വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ് എടുക്കുകയാണ് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റിനേയും അംഗങ്ങളേയും കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത പ്രവര്ത്തക്കെതിരേയും പ്രതിപക്ഷ അംഗത്തെ ഭരണപക്ഷ അംഗങ്ങള്‍ മര്‍ദ്ദിച്ചുവെന്ന പരാതിയിലും പൊലിസ് യു.ഡി.എഫ് അംഗങ്ങള്‍ക്കെതിരേ കള്ളക്കേസ് എടുത്തു. അക്രമികള്‍ക്ക് എതിരേ നിസാരമായ കേസും അക്രമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് കര്‍ശന നടപടിയും എടുക്കുന്നത് ശരിയായ നടപടിയല്ല. പ്രസിഡന്റിന് വനിതയെന്ന പരിഗണനപോലും നല്‍കാതെ നടത്തിയ അക്രമത്തിനെതിരേ വനിതാ കമ്മിഷനും മറ്റു ഉന്നത അധികാരികള്‍ക്കും പരാതി നല്‍കും.
അക്രമികള്‍ക്കെതിരേ കര്‍ശന നിയമ നടപടിയെടുക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്തും. ഇതിന്റെ ഭാഗമായി യു.ഡി.എഫ് പഞ്ചായത്ത് കമറ്റിയുടേയും യു.ഡി.എഫ് എം.എല്‍.എമാര്‍ , ജില്ലാ നേതാക്കള്‍ എന്നിവരുടെ നേത്രത്വത്തില്‍ ചൊവ്വ കാലത്ത് ഒമ്പതരക്ക് പ്രവര്‍ത്തകരേ അണിനിരത്തി ശക്തമായ ബഹുജന പൊലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കളായ ഷാനവാസ് വട്ടത്തൂര്‍, പി.പി യൂസഫലി, സിദ്ദീഖ് പന്താവൂര്‍, പി.ടി ഖാദര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."