നീലഗിരിയില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി, ഒരാള്‍ക്ക് എച്ച്-1 എന്‍-1
ഊട്ടി: നീലഗിരി ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപനിയും ഒരാള്‍ക്ക് എച്ച്-1 എന്‍-1 ഉം സ്ഥിരീകരിച്ചു. നീലഗിരി ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കോയമ്പത്തൂര്‍ ജില്ലയില്‍ പകര്‍ച്ചപനി മൂലം ഇതിനകം ആറുപേര്‍ മരണപ്പെട്ടിരുന്നു.
തുടര്‍ന്ന് ഇരു ജില്ലകളിലുള്ളവര്‍ ജോലി ആവശ്യാര്‍ഥവും മറ്റാവശ്യങ്ങള്‍ക്കായും പരസ്പരം ബന്ധപ്പെടുന്നവരാണ്. ഇതിന് പുറമെ ജില്ലയില്‍ രണ്ടിടത്ത് ഒരാള്‍ക്ക് എച്ച്-1 എന്‍-1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് കോത്തഗിരിയിലെ തഹസില്‍ദാരായിരുന്ന അബ്ദുറഹ്മാന്‍ എന്‍-1 എച്ച്-1 ബാധിച്ച് മരിച്ചിരുന്നു. ഗൂഡല്ലൂര്‍ സ്വദേശിയായ ഒരാള്‍ നിലവില്‍ ഡെങ്കിപനി ബാധിച്ച് കുന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
ഈ സാഹചര്യം കണക്കിലെടുത്ത് ഡെങ്കിപനി, എന്‍-1 എച്ച്-1 അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യതയേറിയതിനാല്‍ ജില്ലയില്‍ വ്യാപകമായി ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ക്ക് ചികിത്സക്കായി എത്തുന്നവരില്‍ നിന്ന് രോഗം പടരാതിരിക്കാന്‍ പ്രതിരോധ കുത്തിവെപ്പുകളും മരുന്നുകളും നല്‍കി വരുന്നുണ്ട്.
പനിയുമായി എത്തുന്ന രോഗികളെ വിദഗ്ധ പരിശോധനക്ക് ശേഷമാണ് മരുന്നുകള്‍ നല്‍കി വരുന്നത്. ജില്ലയിലെ എല്ലാ താലൂക്കാശുപത്രികളിലും പ്രത്യേക സെല്ലുകള്‍ തുറന്ന് ആവശ്യമായ മരുന്നുകളും എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. രവികുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."