നൂറനാട് ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
ചാരുംമൂട്: കായംകുളം-പുനലൂര്‍ സംസ്ഥാന പാതയില്‍ നൂറനാട് ജങ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. കായംകുളം ഭാഗത്തേക്കും അടൂര്‍ ഭാഗത്തേക്കും പോകുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ നൂറനാട് ജങ്ഷനില്‍ നിന്നും യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും നടുറോഡില്‍ നിര്‍ത്തുന്നതിനാല്‍ ഇതു വഴി ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്ന ആംബുലസ് അടക്കമുള്ള വാഹനങ്ങള്‍ കടന്നു പോകാന്‍ സാധിക്കുന്നില്ല. ബസുകള്‍ റോഡ് വിട്ട് ഇറക്കിയിടുവാനുള്ള ബസ് വേ പോലും ഇവിടെ നാളിതുവരെ ക്രമീകരിച്ചിട്ടില്ല. റോഡിന്റെ വികസന ആവശ്യത്തിനു ഇരുവശങ്ങളില്‍ നിന്നും സ്ഥലം കണ്ടെത്തുവാന്‍ സാധിക്കാത്ത തരത്തില്‍ സ്വകാര്യ വ്യക്തികള്‍ വ്യാപാര സ്ഥാപനങ്ങളുടെ ഇറക്ക് റോഡിലേക്ക് ഇറക്കി നിര്‍മിച്ചിരിക്കുന്നു.
ജങ്ഷന്റെ വടക്കുഭാഗത്തായി ഓട്ടോസ്റ്റാന്റും പെട്ടി ഓട്ടോകളും നിര്‍ത്തിയിടുവാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഇവരും റോഡിനോടു ചേര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഓരോ ദിവസവും പുതിയതായി നൂറുക്കണക്കിനു വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങുന്നു. വര്‍ധിച്ചു വരുന്ന വാഹനങ്ങളുടെ പൊരുപ്പമനുസരിച്ചുള്ള റോഡുവികസനം ഇന്നില്ലാത്തതും വാഹനയാത്രക്കാരെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ആക്ഷേപം. അടൂര്‍ പന്തളം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ജങ്ഷനുകിഴക്ക് പോസ്റ്റ് ഓഫീസിനു മുന്നിലും കായംകുളം, മാവേലിക്കര ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പടിഞ്ഞാറ് എസ്ബിഐക്കു മുന്നിലും ക്രമീകരിച്ചാല്‍ ജങ്ഷനില്‍ ഇന്നുണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകും. ഇവിടെങ്ങളില്‍ റോഡ് വിട്ട് ബസ് നിര്‍ത്തിയിടുവാനുള്ള ബസ് വേകള്‍ ഒരുക്കണം.
ഒപ്പം യാത്രക്കാര്‍ക്ക് ബസ് കാത്തിരുപ്പു കേന്ദ്രവും ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പഴയ സബ്ബ് രജിട്രാര്‍ കെട്ടിടത്തിനു മുന്നിലെ കാടുപിടിച്ചു കിടക്കുന്ന കുറച്ചുസ്ഥലം നൂറനാട് ജങ്ഷനിലെ ഓട്ടോസ്റ്റാന്‍ഡ് ആക്കിമാറ്റിയാല്‍ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം സാധ്യമാക്കാന്‍ സാധിക്കും ഒപ്പം അടിക്കടി ഇവിടെയുണ്ടാകുന്ന വാഹന അപകടങ്ങളും ഒഴിവാക്കാം. സംസ്ഥാന പൊതുമരാമത്ത് നിരത്ത് അധികാരികളും, പാലമേല്‍ ഗ്രാമ പഞ്ചായത്തും, മോട്ടോര്‍ വാഹന വകുപ്പും, പോലീസും ഈ കാര്യത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."