കിണര്‍ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി കാല്‍വഴുതി കിണറ്റില്‍ വീണു
എടവണ്ണപ്പാറ: കിണര്‍ വൃത്തിയാക്കി തിരിച്ചു മുകളിലേക്കു കയറുന്നതിനിടെ പിടിച്ച കയര്‍ വഴുതി തമിഴ്‌നാട് സ്വദേശി കിണറ്റിലേക്കുതന്നെ വീണു. തമിഴ്‌നാട് മധുര ദേവോട്ട്യ സ്വദേശി ശെല്‍വ (47) മാണ് അപകടത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
വാഴക്കാട് പഞ്ചായത്ത് ചാലിയപ്രം വാര്‍ഡിലെ എടവണ്ണപ്പാറ അമാന ക്വാര്‍ട്ടേഴ്‌സിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാനായിരുന്ന ഇദ്ദേഹം 24 മീറ്റര്‍ ആഴമുള്ള കിണറില്‍ സ്വയം ഇറങ്ങി ചെളിവാരിയെടുത്തു കഴുകി വൃത്തിയാക്കി തിരിച്ചു പടവില്‍ ചവിട്ടി കയര്‍ പിടിച്ചു പകുതിയോളം എത്തിയപ്പോള്‍ ക്ഷീണിച്ചു കയറില്‍നിന്നു പിടിവിട്ടു കിണറ്റിലേക്കുതന്നെ വീഴുകയായിരുന്നു.
സ്‌നേഹതീരം റെസിഡന്റ്‌സ് അസോസിയേഷനിലെ പ്രവര്‍ത്തകര്‍ മുക്കം ഫയര്‍ഫോഴ്‌സില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ടീം സ്ഥലത്തെത്തി. ഫയര്‍ സ്റ്റേഷന്‍ ജീവനക്കാരാനായ ഒരാള്‍ കിണറ്റിലിറങ്ങി വലയിറക്കിയാണ് ഇദ്ദേഹത്തെ പുറത്തേടുത്തത്. കഴുത്തിനു സാരമായ പരിക്കു പറ്റിയ ഇദ്ദേഹത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍കോളജില്‍ എത്തിച്ചു.
മുക്കം ഫയര്‍ ആന്‍ഡ് സേഫ്റ്റി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ മുരളീധരന്‍, ലീഡിങ് ഓഫിസര്‍ അശോകന്‍, രാഹുല്‍, ഫാസില്‍അലി, നിധിന്‍ എന്നിവരും വാഴക്കാട് എസ്.ഐ വിജയരാജന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."