കംബോഡിയയില്‍ വീട്ടു തടങ്കലിലായ യുവാക്കള്‍ നാട്ടിലേക്ക്
കൊട്ടാരക്കര: ഒരു മാസമായി കംബോഡിയയില്‍ തടവിലാക്കപ്പെട്ടിരുന്ന വില്‍സണ്‍ രാജ്, സജീവ് എന്നിവര്‍ നാട്ടിലെത്തും. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് തായ്ലന്റ് എംബസിയുമായി ബന്ധപെട്ട് ഇവരെ വീട്ടുതടങ്കില്‍ നിന്ന് മോചിപ്പിച്ച് എംബസിയില്‍ എത്തിക്കുകയായിരുന്നു. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി വിത്സണ്രാജും കണ്ണനല്ലൂര്‍ സ്വദേശി സജീവും തായ്ലന്റ് കമ്പോഡിയയില്‍ പുത്തൂരിലെ ഒരു വ്യക്തി വാടകക്ക് എടുത്ത ബില്‍ഡിങ്ങില്‍ റബ്ബര്‍ ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഈ ഫാക്ടറി കത്തിനശിക്കുകയും വില്‍സണും സജീവും അറിയാതെ പുത്തൂര്‍ സ്വദേശി നാട്ടിലേക്കു പോരുകയുമായിരുന്നു. കെട്ടിടം ഉടമയായ കംബോഡിയ സ്വദേശി സജീവിനെയും വിത്സനെയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുതടവിലാക്കുകയും ചെയ്തിരുന്നു. ഫാക്ടറി ഉടമ കൂടി കൈവിട്ടതോടു കൂടി ഇവരുടെ വീട്ടുകാര്‍ സുഷമസ്വരാജിന്റെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. രാത്രി 12 ഓടു കൂടി വിമാനം മാര്‍ഗം തിരുവന്തപുരത്ത് എത്തിച്ചേരുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."