ഫിഷറീസ് വകുപ്പിന്റെ പട്രോളിംഗ് ബോട്ട് നീറ്റിലിറക്കി
കൊല്ലം: ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് കായല്‍ പട്രോളിംഗ് സജീവമാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ പുതിയ സ്പീഡ് ബോട്ട് നീറ്റിലിറക്കി. വകുപ്പിന്റെ തേവള്ളി ഹാച്ചറിക്കു സമീപം ബോട്ട് ഫ്‌ളാഗ് ഓഫ് ചെയ്ത ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ബോട്ടില്‍ അഷ്ടമുടിക്കയയില്‍ യാത്ര നടത്തി. ഫിഷറീസ് ഡെപ്യൂട്ടി ഡയറ്കടര്‍ എച്ച്. സലീം, അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. വിനോദിനി തുടങ്ങിയവര്‍ സംബന്ധിച്ചു.
ലൈസന്‍സുളള വലകള്‍ ഉപയോഗിച്ച് സുഗമമായി മത്സ്യബന്ധനത്തിന് സാഹചര്യമൊരുക്കുന്നതിനും ഏറ്റംകെട്ട്, തൂപ്പും പടലും നിക്ഷേപിച്ചും നഞ്ചു കലക്കിയും വൈദ്യുതി ഉപയോഗിച്ചുമുള്ള മത്സ്യബന്ധനം തുടങ്ങിയ അനധികൃത മാര്‍ഗങ്ങള്‍ തടയുന്നതിനാണ് പട്രോളിംഗ് ഏര്‍പ്പെടുത്തുന്നത്.
അഷ്ടമുടികായലിലെ കല്ലികക്കയുടെ വംശവര്‍ധനവിന് തടസമായ ചെറിയ കക്ക ശേഖരണം, അശാസ്ത്രീയമായ കക്കാ ഓട്ടിവെട്ടല്‍, ചെറിയ കണ്ണിവല ഉപയോഗിച്ചുളള മത്സ്യബന്ധനം എന്നിവയും പട്രോളിങ്ങ് മുഖേനയാണ് നിയന്ത്രിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."