കാസര്‍കോട് നഗരസഭ: ഖരമാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് അംഗീകാരം
കാസര്‍കോട്: ഖരമാലിന്യ നിര്‍മാര്‍ജനത്തിനായി തയാറാക്കിയ വിവിധ പദ്ധതികള്‍ക്ക് കാസര്‍കോട് നഗരസഭായോഗം അംഗീകാരം നല്കി. കേന്ദ്ര-സംസ്ഥാന ഫണ്ടും നഗരസഭയുടെ പ്ലാന്‍ ഫണ്ടും ഉപയോഗിച്ചുനടപ്പാക്കുന്ന പദ്ധതികള്‍ക്കാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. രാജഗിരി ഔട്ട് റീച്ച് എന്ന സ്ഥാപനമാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്. സംസ്ഥാന ശുചിത്വമിഷന് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിട്ടുമുണ്ട്. രണ്ടരക്കോടി രൂപയുടെ പദ്ധതികളാണ് ഖരമാലിന്യ സംസ്കരണത്തിനായി തയാറാക്കിയിരിക്കുന്നത്. തെരുവത്ത് ഗവ. എല്‍.പി സ്കൂളിന്റെ അറ്റകുറ്റപണിക്കായി തുക മുന്‍കൂര്‍ നല്കിയ ചെയര്‍പേഴ്സന്റെ നടപടി കൗണ്‍സില്‍ അംഗീകരിച്ചു.
നഗരസഭാ പരിധിയിലെ മത്സ്യത്തൊഴിലാളികളുടെ വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ആര്ട്കോയില്നിന്നു ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് യോഗം അംഗീകാരം നല്കി. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."